വ്യാജ മസില്‍ നീക്കം ചെയ്ത് ബോഡി ബിൽഡർ. കയ്യുകള്‍ നഷ്ടമാവും അല്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കും

ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് വ്യാജ മസില്‍ നീക്കം ചെയ്ത് ബോഡി ബിൽഡർ. കയ്യുകള്‍ നഷ്ടമാവും അല്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റഷ്യൻ ബോഡി ബിൽഡറായ കിറിൽ തെറെഷിൻ ആണ് തന്റെ കയ്യിലെ വ്യജ മസിലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

പ്ലാസ്റ്റിക് സർജറിയിലൂടെ വികലമാക്കപ്പെട്ടവർക്കായി വേണ്ടി പ്രവർത്തിക്കുന്ന അലാന മമെവ കിറിലിനെ സഹായിക്കാനായെത്തി. ഇവരുടെ ബോധവത്കരണത്തിലൂടെ മനംമാറ്റം വന്ന ഇയാൾ ശസ്ത്രക്രിയക്കായി തയ്യാറാവുകയായിരുന്നു. ഇതിനായുള്ള ഫണ്ട് കണ്ടെത്താനും മമൈവ തന്നെ മുന്നിട്ടിറങ്ങി.

പെട്രോളിയം ജെല്ലി കുത്തി വച്ചാണ് 24 ഇഞ്ച് കനത്തിലുള്ള ബൈസെപ്സ് തെറെഷിൻ രൂപപ്പെടുത്തിയെടുത്തത്. പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ പോപ്പെയെ ഓർമ്മപ്പെടുത്തുന്ന രൂപത്തിലാക്കിയിരുന്നു കയ്യിലെ മസിലുകൾ. എന്നാൽ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പുമായെത്തിയിരുന്നു.

Leave a Comment