“കുളിക്കാൻ പോകുമ്പോൾ ഏറ്റവും മുകളിൽ ഇടേണ്ട വസ്ത്രം ഏറ്റവും അടിയിൽ കമ്പിയിൽ തൂക്കിയിടണം” വൈറൽ പോസ്റ്റുമായി ഡോ. ഷിനു ശ്യാമളൻ

ഡോ. ഷിനു ശ്യാമളൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

ബാത്റൂമിൽ കുളിക്കാൻ പോകുമ്പോൾ ഏറ്റവും മുകളിൽ ഇടേണ്ട വസ്ത്രം ഏറ്റവും അടിയിൽ കമ്പിയിൽ തൂക്കിയിടണം. ഏറ്റവും അടിയിൽ ഇടേണ്ട വസ്ത്രം ഏറ്റവും അദ്യവും തൂക്കിയിടണം. വല്ലതും മനസിലായോ? ഇല്ലെങ്കിൽ ഒന്നൂടെ വായിച്ചു നോക്കണം.അല്ല പിന്നെ.😛

ഉദാഹരണത്തിന് അവസാനം ഇടാനുള്ള ഡ്രസ് ഏറ്റവും ആദ്യം കമ്പിയിൽ ഇടണം. എന്നിട്ട് അടിവസ്ത്രം, എന്നിട്ട് തോർത്തു. അപ്പോൾ കുളിച്ചു കഴിഞ്ഞു എടുത്തു ഇടുമ്പോൾ താഴെ വീഴാതെയിരിക്കാം.

അല്ലെങ്കിൽ അടിയിൽ കിടക്കുന്ന വസ്ത്രം ആദ്യം ഇടാനായി എടുക്കുമ്പോൾ മുകളിൽ കിടക്കുന്ന വസ്ത്രം താഴെ വീണു നനയാം. “എപ്പോഴുമല്ല, എന്നാലും ചിലപ്പോൾ താഴെ വീഴുന്നത് നമ്മുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതുകൊണ്ട് വേണ്ട നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഒരു പോസ്റ്റ് ഇടാമെന്ന് കരുതി. ഈ വിഷയത്തെ കുറിച്ചു വിശദമായി പഠിക്കുവാൻ ഒരു ഉമ്മതതല സമിധിയും രൂപികരിച്ചിട്ടുണ്ട്. “😉

ഇതൊന്നുമല്ലെങ്കിൽ ഓരോന്നും മുകളിൽ ഇടാതെ നിരനിരയായി ഇടാം. അപ്പോൾ കുഴപ്പമില്ല.

സൂപ്പർമാൻ, ഡിങ്കൻ എന്നിവർക്ക് ഈ പോസ്റ്റ് ബാധകമല്ല. അടിവസ്ത്രം അവസാനം ഇട്ടാൽ മതി.

എന്ന്
പൊതുജനതാത്പര്യാർത്തം
തുണി എടുക്കുമ്പോൾ ബാത്രൂം തറയിൽ വീഴുന്നത് കണ്ടു മടുത്ത ഒരു മനുഷ്യൻ 😀
എന്താലെ..? ഓരോ ലോക്ക്ഡൗൻ എഫക്ട്..😀

എന്തൊരു കരുതലാണ് ഈ ഡോക്ടർക്ക്😁😜

കടപ്പാട്: ഡോ. ഷിനു ശ്യാമളൻ

Leave a Comment