മലബന്ധമകറ്റും ഒറ്റമൂലി.. മലബന്ധം എന്തെല്ലാം കാരണങ്ങൾ കൊണ്ട് ഉണ്ടാകാം?

മലബന്ധം പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്‌. ശോധന ശരിയല്ലെങ്കില്‍ വയറിന്‌ അസ്വസ്ഥത മാത്രമല്ല, പലതരം അസുഖങ്ങളുമുണ്ടാക്കും. മലബന്ധമകറ്റാന്‍ പല വഴികളുമുണ്ട്‌. ഇതിനായി പല ഒറ്റമൂലികളുമുണ്ട്‌. വളരെ ലളിതമായി പരീക്ഷിയ്‌ക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്‌. ഇതു പരീക്ഷിച്ചു നോക്കൂ.

മലബന്ധമകറ്റും ഒറ്റമൂലി ചേരുവകള്‍ എക്‌സ്‌ട്രാവിര്‍ജിന്‍ ഒലീവ്‌ ഓയില്‍- 1 ടേബിള്‍ സ്‌പൂണ്‍ കാപ്പി-1 കാപ്പി അല്ലെങ്കില്‍ ഓറഞ്ച്‌ ജ്യൂസ്‌-1 ഗ്ലാസ്‌

കാപ്പിയിലോ ഓറഞ്ച്‌ ജ്യൂസിലോ ഒലീവ്‌ ഓയില്‍ ചേര്‍ത്തിളക്കുക. ഇത്‌ കുടിയ്‌ക്കാം. മലബന്ധമകറ്റാന്‍ ഇത്‌ ഏറെ നല്ലതാണ്‌.

ഈ മിശ്രിതം നല്ലൊരു ലാക്‌സേറ്റീവായി പ്രവര്‍ത്തിയ്‌ക്കുന്നു.രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കുന്നതാണ്‌ ഏറെ ഗുണകരം.

ആദ്യദിവസങ്ങളില്‍ ഈ മിശ്രിതം കുറേശെ കുടിയ്‌ക്കുകാണ്‌ നല്ലത്‌. നിങ്ങളുടെ ശരീരത്തിന്‌ ഇത്‌ പ്രതിപ്രവര്‍ത്തനമുണ്ടാക്കുന്നില്ലെങ്കില്‍ പിന്നീട്‌ അളവ്‌ കൂട്ടാം.

ഒലീവ്‌ ഓയില്‍ ചേര്‍ക്കുമ്പോള്‍ കാപ്പിയിലും ഓറഞ്ച്‌ ജ്യൂസിലും മധുരം ചേര്‍ക്കരുത്‌. ഈ മിശ്രിതം നല്ലപോലെ ഇളക്കിച്ചേര്‍ക്കുകയും വേണം.

Leave a Comment