മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന അനു സിത്താര തൻ്റെ ഉമ്മുമ്മ ഉണ്ടാക്കുന്ന മത്തൻ ഇല താളിപ്പ് കറി പരിചയപ്പെടുത്തുന്നു..

വയനാട്ടിൽ സർക്കാർ ജീവനക്കാരനും, നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി ഒരു മുസ്ലിം ഫാമിലിയിലാണ് അനു സിത്താര ജനിച്ചു വളർന്നത്. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങി. കൽപ്പറ്റയിലായിരുന്നു ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും. 2015-ൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുപ്രസാദിനെ വിവാഹം ചെയ്തു. കൽപ്പറ്റയിൽ അമ്മ രേണുകയോടൊത്ത് ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. 

ഇപ്പോൾ ഈയടുത്താണ് ലോക്ക് ഡൗണിൽ വീട്ടിൽ ഇരിക്കുമ്പോൾ അനു സിത്താര ഒരു യുട്യൂബ് ചാനൽ തുടങ്ങുന്നത്. അതിലെ രണ്ടാമത്തെ വീഡിയോ അനു തൻ്റെ ഉപ്പാന്റെ ഉമ്മ വയ്ക്കുന്ന മത്തൻ ഇല താളിപ്പ് കറി പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ്. കുറഞ്ഞ ദിവസം കൊണ്ട് തന്നെ 6.50 ലക്ഷം വ്യൂസ് ഈ വീഡിയോക്ക് ലഭിച്ചു. എന്തായാലും അനു ഏറെ സന്തോഷത്തിലാണ് തന്റെ മനസ്സിലുള്ള കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതിൽ..

കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂ.. അനു സിത്താരയുടെ പുതിയ വിശേഷങ്ങൾ അറിയാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..

Leave a Comment