ചക്കക്കുരു ഷേക്ക് പരീക്ഷണം വിജയകരമെന്ന് നവ്യാ നായര്‍. ഉണ്ടാക്കുന്ന വിധം ഇതാ..

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ തുറന്നാല്‍ ദാല്‍ഗോന കോഫി മാത്രമായിരുന്നു മുമ്പെങ്കില്‍ ഇപ്പോഴിങ്ങ് കേരളത്തില്‍ ചിലര്‍ മറ്റൊരു ചലഞ്ച് കൂടി തുടങ്ങിയിട്ടുണ്ട്. ചക്കക്കുരു ഷേക്ക് ഉണ്ടാക്കലാണത്. നടി നവ്യാനായരും ചക്കക്കുരു ഷേക്ക് ഉണ്ടാക്കിയ വിശേഷം പങ്കുവച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവ്യ ചക്കക്കുരു ഷേക്ക് ഉണ്ടാക്കിയെന്നും സംഗതി രുചികരമാണെന്നും പറഞ്ഞത്. ” ചക്കക്കുരു ഷേക്ക് ഉണ്ടാക്കി, സത്യമായിട്ടും ഇതു രുചികരമാണ്” – എന്നാണ് താന്‍ ഉണ്ടാക്കിയ ഷേക്കിന്റെ ചിത്രത്തിനൊപ്പം നവ്യ കുറിച്ചത്.

ചക്കക്കുരു ഷേക്ക് തയ്യാറാക്കുന്ന വിധം

ചക്കക്കുരുവിന്റെ പുറത്തെ വെളുത്തപാട കളഞ്ഞശേഷം ബ്രൗണ്‍നിറമുള്ള പുറംതൊലി കളയാതെ നന്നായി കഴുകിയെടുത്ത് കുക്കറിലിട്ട് വേവിക്കുകയാണ് ആദ്യപണി.

ചൂടാറിയശേഷം മിക്‌സിയില്‍ ആവശ്യത്തിന് തണുത്തപാലും പഞ്ചസാരയും ചേര്‍ത്തടിച്ച് കുഴമ്പുരൂപത്തിലാക്കുക. ശേഷം ആവശ്യത്തിന് പാലും പഞ്ചസാരയും ഏലയ്ക്കയും ചേര്‍ത്ത് മിക്‌സിയില്‍ ഒന്നുകൂടി അടിച്ചെടുത്താല്‍ ഷേക്ക് തയ്യാര്‍.

രണ്ടുഗ്ലാസ് ഷേക്ക് ഉണ്ടാക്കാന്‍ 15 ചക്കക്കുരുവും അരലിറ്റര്‍ പാലും മതി.

Leave a Comment