ദൈവം എങ്ങനെ ആണ് നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്..? ഈ ഭിക്ഷക്കാരൻ ആരാണെന്നറിയാമോ ?

ദൈവം എങ്ങനെ ആണ് നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്..? ആരറിഞ്ഞു..? ഈ ഭിക്ഷക്കാരൻ ആരാണെന്നറിയാമോ ? ഷെല്ലാ മൊണിരൊ എന്ന പെൺകുട്ടി അന്ന് അർദ്ധ രാത്രി ഉറങ്ങിയില്ല. ഓഫീസിൽ നിന്നും തിരിച്ചു വരുമ്പോൾ വഴിയരികിൽ ഈ വ്യദ്ധനെ കണ്ടതാണ് കാരണം. സാവോ പോളൊയിൽ ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു അന്ന്.. റോഡരികിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനടിയിൽ ഒരു പുതപ്പ് പോലും ഇല്ലാതെ ആ വൃദ്ധൻ ഇന്ന് രാത്രി തണുത്തു മരിക്കും .

അവൾ എഴുന്നേറ്റു കമ്പിളിപ്പുതപ്പുമെടുത്തു വണ്ടിയോടിച്ചു പാതിരായ്ക്ക് അയാളുടെ അരികിലെത്തി. അയാൾ തണുത്തുവിറച്ച് കൂടിയിരുന്നു എന്തൊക്കെയോ കുത്തി കുറിക്കുന്നു.. നന്ദിപൂർവ്വം പുതപ്പ് സ്വീകരിച്ചശേഷം അയാൾ അവൾക്ക് ഒരു തുണ്ട് കടലാസ് കൈമാറി. വീട്ടിലെത്തി ആ കടലാസിലൂടെ ഒന്നു കണ്ണോടിച്ചപ്പോൾ ഷെല്ലാ അത്ഭുതപ്പെട്ടുപോയി.. മനോഹരമായ കവിതകൾ.. പിറ്റേന്ന് രാവിലെ അയാളുടെ അരികിലെത്തി സംസാരിച്ചു. അയാൾ ഒരു കടലാസുകെട്ട് കാണിച്ചു കൊടുത്തു. മുഴുവനും സുന്ദരമായ കവിതകൾ ..

വർഷങ്ങൾക്കുമുമ്പ് ദാരിദ്ര്യം മൂലം ജോലി അന്വേഷിച്ചു വീടുവിട്ടറങ്ങിയതാണ്.. ചെറിയ ചെറിയ ജോലികൾ ചെയ്തു കഴിഞ്ഞു.. പൊയിരുന്നതാണ് രോഗങ്ങളും സാമ്പത്തിക ക്ലേശങ്ങളും വന്നു ജീവിതം തെരുവിലായി . വീട്ടിലേക്ക് തിരിച്ചു പോകാൻ അഭിമാനം സമ്മതിച്ചില്ല. ചെറുപ്പംമുതലേ വായനയും എഴുത്തും വലിയ താൽപര്യമായിരുന്നു.. അതൊരിക്കലും മുടക്കിയില്ല. മനസ്സിൽ വരുന്ന ആശയങ്ങൾ കടലാസ് തുണ്ടിൽ കുറിച്ചു വെക്കുമായിരുന്നു. ഭിക്ഷ തെണ്ടി ജീവിച്ചു വരികയായിരുന്നു. മിക്കവാറും ദിവസങ്ങളിൽ പട്ടിണിയായിരുന്നു .

തണുത്തു വിറച്ചു മരിച്ചു പോകുമെന്ന് കരുതിയ രാത്രിയിലായിരുന്നു മാലാഖയേ പോലെ ഒരു പുതപ്പുമായി ഷെല്ലാ വന്നത്. ഷെല്ലാ അയാളുടെ കവിതകൾ ലോകത്തെ അറിയിക്കാൻ തീരുമാനിച്ചു. ഫേസ്ബുക്കിൽ ഒരു പേജ് തുടങ്ങി കവിതകൾ ഓരോന്നായി പോസ്റ്റു ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ബ്രസീലിൻ്റെ നാനാ ഭാഗങ്ങളിൽ അയാളുടെ കവിതകൾക്ക് ആരാധകരായി. ഭിക്ഷക്കാരനായ കവിയെ തേടി പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തിതുടങ്ങി. വാർത്ത കേട്ട് ഒരു ദിവസം അകലെ നിന്ന് അയാളെ കാണാനെത്തിയ ഒരു മനുഷ്യൻ വിസ്മയത്തോടെ ഒരു സത്യം തിരിച്ചറിഞ്ഞു. വർഷങ്ങൾക്കുമുമ്പ് വീടുവിട്ടു പോയ സ്വന്തം ചേട്ടൻ ആണിത്.

ഇന്ന് ബ്രസീലിലെ ആരാധ്യ കവിയായ റെയ്ണ്ടോ ആരൂഡയുടെ കഥയാണിത്. അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തെക്കുറിച്ച് The conditioned എന്ന പേരിൽ ഒരു സിനിമയും ഇറങ്ങി.

“പ്രതീക്ഷയാണ് ഒരു മനുഷ്യന് വഹിച്ചുകൊണ്ട് നടക്കാവുന്ന ഏറ്റവും കനമുള്ള ഭാരം”
തന്റെ ഒരു കവിതയിൽ അദ്ദേഹം പറയുന്നു..

അന്നുരാത്രി എന്നെ തേടി അവൾ വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ തണുത്തു വിറച്ചു മരിച്ചു കിടന്നേനെ. എന്നാൽ ആ രാത്രി അവൾ എന്റെ അരികിൽ വന്നത് ഒരു നിമിത്തമല്ല നിയോഗമായിരുന്നു… സ്വപ്നങ്ങൾ പ്രതീക്ഷ കൈവിടാതെ പിന്തുടരുന്ന എല്ലാവർക്കും പ്രത്യാശ നൽകാനുള്ള ജീവിത നിയോഗം.. എത്ര ഞെരിക്കുന്ന ജീവിതാവസ്ഥയിലും പ്രതീക്ഷ കൈവിടരുത്..

ഒരു അദൃശ്യ ശക്തിയുടെ കൈ നമ്മുടെ കൂടെ എന്നും ഉണ്ടാകും ..

കടപ്പാട്: സന്തോഷ് എലിക്കാട്ടൂർ, ചരിത്രാന്വേഷികൾ