സവാള ചായയുടെ ഗുണങ്ങള്‍ പലത്.. അറിഞ്ഞിരിക്കൂ..

സവാള കൊണ്ട് ചായയോ? എന്നു നിങ്ങള്‍ക്ക് തോന്നാം. സവാള ചേര്‍ത്തുണ്ടാക്കിയ ചായയ്ക്ക് നിറയെ ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ പോലും കഴിയും സവാള ചായയ്ക്ക്. പനി, ചുമ, രക്തസമ്മര്‍ദ്ദം തുടങ്ങിയവ അകറ്റാനും ഇതിനാകും. സവാളയില്‍ അടങ്ങിയ ഫ്‌ളാവനോയ്ഡ് മനുഷ്യ ശരീരത്തിലെ രക്തത്തില്‍ ആന്റി ഓക്‌സയിഡുകള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട്.

സവാള ചായ എങ്ങനെയുണ്ടാക്കാം..

സവാള- 1
വെളുത്തുള്ളി- 3 എണ്ണം
തേന്‍ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 2 കപ്പ്
ബേ ലീഫ് – 1
ഗ്രാമ്പൂ – 3

തയ്യാറാക്കുന്നവിധം- വെള്ളം തിളപ്പിക്കുക. ചെറു കഷണങ്ങളായി അരിഞ്ഞു വെച്ച സവാളയും വെളുത്തുള്ളിയും ചേര്‍ക്കുക. ഒരു മിനിട്ടിനു ശേഷം ബേ ലീഫും ഗ്രാമ്പുവും ചേര്‍ക്കുക. വെള്ളത്തിനു ബ്രൗണ്‍ നിറമാകുമ്പോള്‍ അരിച്ചെടുക്കുക. രുചിക്കായി തേനും ചേര്‍ക്കുക.

Leave a Comment