ഈ രീതിയിൽ നിങ്ങൾ തരി കഞ്ഞി കുടിച്ചിട്ടുണ്ടാകില്ല… എളുപ്പത്തിൽ രുചികരമായ തരി കഞ്ഞി.. ഒരുപാട് ഗുണങ്ങൾ..

ഇഫ്താര്‍ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് തരി കഞ്ഞി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം ആണിത്. ഇത് ആരോഗ്യകരമായ ഒന്നാണ്. റവയാണ് ഇതിലെ പ്രധാന ചേരുവ…റവയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്.

ആവശ്യമായ ചേരുവകള്‍:

റവ: കാൽ കപ്പ്, പാല്‍: ഒരു കപ്പ്, പഞ്ചസാര: അര കപ്പ്, ഏലയ്ക്ക : രണ്ട് എണ്ണം, ഉപ്പ്: ഒരു നുള്ള്, ഉണക്കമുന്തിരി : ( നമ്മുടെ ഇഷ്ടത്തിന് ), അണ്ടിപ്പരിപ്പ് : ( നമ്മുടെ ഇഷ്ടത്തിന് ), Milma ghee

തയ്യാറാക്കുന്ന വിധം : റവയും വെള്ളവും ചേർത്ത് മിക്സ്‌ ചെയ്ത് 10 മിനിറ്റ് വെക്കുക…അതിനുശേഷം ഇത് നന്നായി സ്പൂൺ ഉപയോഗിച്ച് ഉടയ്ക്കുക. പിന്നീട് സ്റ്റവ് ഓൺ ചെയ്തു ഒരുപാത്രത്തിലേക്ക് ഇത് ഒഴിക്കുക. ഇത് കുറുകി വന്നാൽ ഇതിലേക്ക് പഞ്ചസാര ഇടുക…നന്നായി ഇളക്കുക…ഇതിലേയ്ക്കു ഏലയ്ക്ക ഇട്ടതിനു ശേഷം പാൽ ഒഴിച്ച് മിക്സ്‌ ചെയ്യുക…കട്ടകുത്താൻ പാടില്ലാത്ത വിധം ഇളയ്ക്കുക…കുറുകി വന്നാൽ ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് ഒന്നുകൂടെ കുറുകിയെടുക്കുക ( ലൂസ് നമ്മുടെ ആവശ്യത്തിനനുസരിച് ) അതിനുശേഷം ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് ഉപയോഗിച്ച് നെയ്യിൽ വറവിടാം..

ഈ വീഡിയോ നിങ്ങൾക്ക് നല്ല രീതിയിൽ വിവരിച്ചു തരുന്നുണ്ട്…

എങ്ങനെ എന്ന് വ്യക്തമായി അറിയുവാൻ വീഡിയോ കാണുക… ഇഷ്ട്ടമായാൽ സപ്പോർട്ട് ചെയ്യുക.

Leave a Comment