വ്യത്യസ്ത രീതിയിലും രുചിയിലുമുള്ള ചിക്കൻ ഫ്രൈ…..ഇതിന്റെ പ്രത്യേകത മസാലകൂട്ടാണ്….. വീഡിയോ കാണാം

ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കൻ ഫ്രൈ ആണെങ്കിൽ ആരാധകരുടെ എണ്ണവും കൂടുന്നു. വിരുന്നുകാർക്കായി വ്യത്യസ്ത രീതിയിലും രുചിയിലും ഉള്ള കിടിലൻ ചിക്കൻ ഫ്രൈ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ?

ഇന്നിവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വ്യത്യസ്ത രീതിയിലും രുചിയിലും ഉണ്ടാക്കുന്ന ചിക്കൻ ഫ്രൈ ആണ്….ചിലപ്പോൾ ഈ രീതി ആദ്യമായാകും കാണുന്നത്…വ്യത്യസ്ത മസാലകൂട്ടാണ് ഈ ചിക്കൻ ഫ്രൈ ന്റെ രുചി കൂട്ടുന്നത്….

ആവശ്യമായ ചേരുവകൾ
ചിക്കൻ 150ഗ്രാം
കുരുമുളക് പൊടി അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ
കോൺഫ്ലവർ രണ്ട് ടീസ്പൂൺ
അരിപൊടി ഒരു ടീസ്പൂൺ
കോഴിമുട്ട ഒന്ന്
ആവശ്യത്തിന് ഉപ്പ്
എണ്ണ
വെളുത്തുള്ളി 10 എണ്ണം
പച്ചമുളക് 3 എണ്ണം
കറിവേപ്പില ഒരു അല്ലി
മല്ലിയില ഒരു ടീസ്പൂൺ
പുതിനയില അര ടീസ്പൂൺ
മുളക് പൊടി ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
മല്ലി പൊടി അര ടീസ്പൂൺ
ചിക്കൻ മസാല അര ടീസ്പൂൺ
തൈര് മൂന്ന് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കോൺഫ്ലവർ, അരിപൊടി, കോഴിമുട്ട എന്നിവയുമായി നന്നായി യോജിപ്പിക്കുക…ഇത് മൂടി വെച്ച് അരമണിക്കൂർ വെക്കുക.

അരമണിക്കൂറിനു ശേഷം ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയുമായി വഴറ്റിയെടുക്കുക..ഇതിലേക്ക് മുളക്പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല എന്നിവയുമായി യോജിപ്പിക്കുക..ഇതിന്റെ പച്ചമണം പോയതിനു ശേഷം ഇതിലേക്ക് തൈര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക….3മിനിറ്റ് ഇളയ്ക്കുക..അതിനു ശേഷം ചിക്കൻ ഇട്ട് മിക്സ്‌ ചെയ്യുക.2മിനിറ്റ് നു ശേഷം മല്ലിയില, പുതിനയില ചേർത്ത് 3 മിനിറ്റ് മൂടിവെക്കുക….അതിനു ശേഷം സ്റ്റവ് ഓഫ്‌ ചെയ്തു ഒരു പാത്രത്തിലേക്ക് മാറ്റാം. തികച്ചും വ്യത്യസ്തവും രുചികരവുമായ ചിക്കൻ ഫ്രൈ ആണിത്. എങ്ങനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് അറിയുവാൻ വീഡിയോ കാണുക. ഇഷ്ടമായാൽ support ചെയ്യണേ.

Leave a Comment