സന്ധിവേദന ഒഴിവാക്കാൻ ഇതാ ചില പൊടിക്കൈകൾ.. എല്ലാവരിലേക്കും എത്തിക്കൂ..

സന്ധികൾ ചലനാത്മകമാക്കി സൂക്ഷിയ്ക്കുക ഓഫീസിലായാലും വീട്ടിലായാലും വായന, എഴുത്ത് , ഒറ്റയിരുപ്പിൽ ചെയ്യേണ്ടി വരുന്ന മറ്റു ജോലികൾ ഇവ ചെയുന്നതിനിടയിലും സന്ധികൾക്ക് ഇടയ്ക്ക് ചലനം നല്കാൻ ശ്രമിയ്ക്കുക . ഒന്ന് എഴുന്നേല്ക്കുകയോ മേശയ്ക്കു ചുറ്റുമെങ്കിലും ഒന്ന് നടക്കുകയോ ഒക്കെയാകാം.

ശരീരഭാരം കുറയ്ക്കുക ഇടുപ്പ് വേദന, മുട്ട് വേദന, നടുവേദന തുടങ്ങിയവയ്ക്ക് കാരണം ചിലപ്പോൾ അമിതമായ ശരീരഭാരമാകാം . ശരീരഭാരം കൂടുന്നതിന് അനുസരിച്ച് സന്ധികളുടെ ജോലി ഭാരം വർദ്ധിയ്ക്കും. കൂടാതെ സന്ധികളിലെ തരുണാസ്ഥിയ്ക്ക് പൊട്ടൽ ഉണ്ടാകാനും ഇടയാക്കും. നിങ്ങൾ കുറയ്ക്കാൻ ആഗ്രഹിയ്ക്കുന്ന ഒരു കിലോഗ്രാം ഭാരം കാൽമുട്ടിൽ ഉണ്ടാക്കുന്ന നാല് കിലോഗ്രാം മർദ്ദത്തെ ആകും കുറയ്ക്കുക

അമിത വ്യായാമം വേണ്ട നടപ്പ് , സൈക്ളിംഗ് , നീന്തൽ തുടങ്ങിയ ചെറു വ്യായാമങ്ങൾ ആണ് സന്ധികൾക്ക് സുരക്ഷിതം . ചെറിയ ഭാരം കൊണ്ടുള്ള ഭാരോദ്വഹനവും ആകാം. അമിത വ്യായാമങ്ങൾ ചിലപ്പോൾ സന്ധികൾക്ക്  കുഴപ്പം ഉണ്ടാക്കിയേയ്ക്കാം . നിലവിൽ വാതത്തിന്റെ ഉപദ്രവം ഉണ്ടെങ്കിൽ  ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഭാരോദ്വഹനം പോലുള്ള വ്യായാമങ്ങൾ ചെയ്യരുത്.

സന്ധികൾക്ക് ചുറ്റുമുള്ള പേശികൾ ബലപ്പെടുത്തുക. ബലമുള്ള പേശികൾ സന്ധികളെ രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കും. തുടയിലെ പേശികൾ ദുർബലം ആണെങ്കിൽ കാൽമുട്ടിൽ ഓസ്റ്റിയോ ആർത്രൈറ്റിസിന് സാധ്യത കൂടുതൽ ആണെന്ന് ഗവേഷണങ്ങൾ  തെളിയിക്കുന്നു. പേശീലത്തിൽ വരുന്ന ചെറിയ വർദ്ധന പോലും രോഗസാധ്യത കുറയ്ക്കും. രോഗബാധയുള്ള സന്ധികൾക്ക് ചടുലവും ആവർത്തിച്ചുള്ളതുമായ ചലനങ്ങൾ നൽകരുത്.

പാലും പച്ചക്കറികളും കഴിയ്ക്കുക. അസ്ഥികൾ ബലപ്പെടുന്നതിനു കാത്സ്യവും ജീവകം ഡിയും അനിവാര്യമാണ്. ബലമുള്ള അസ്ഥികളും സന്ധികളും വേദനകളെയും രോഗത്തെയും അകറ്റും . പാലും പാലുത്പന്നങ്ങളും ഇലക്കറികളും കാത്സ്യത്തിന്റെ സ്രോതസ്സ് ആയതിനാൽ ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തുക .

ശരിയായ ശരീരനില (postures) സൂക്ഷിയ്ക്കുക. കഴുത്തുമുതൽ കാൽമുട്ടുവരെയുള്ള സന്ധികളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ശരിയായ ശരീര നില ആവശ്യമാണ്‌ . ശരിയായ ശരീരനില കൈവരുന്നതിന് നടത്തം , നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ സഹായിക്കും . കൂടുതൽ വേഗത്തിൽ നടക്കുമ്പോൾ ശരീരത്തെ ആരോഗ്യകരമായ നിലയിൽ എത്തിയ്ക്കുന്നതിനാവശ്യമായ ബലം പേശികൾക്കുണ്ടായിരിയ്ക്കും .

സന്ധിയിൽ ഉണ്ടാകുന്ന പരുക്ക് ചികിത്സിച്ചു ഭേദമാക്കുക അത്തരം പരുക്കുകൾ തരുണാസ്ഥികളുടെ തകരാറുകളിലെയ്ക്കോ ഓസ്റ്റിയോ ആർത്രൈറ്റിസിലെയ്ക്കോ നയിച്ചേയ്ക്കാം

Leave a Comment