ഉണർന്നെഴുന്നേറ്റാൽ ചെയ്യാൻ പാടില്ലാത്ത അഞ്ചു പ്രധാന കാര്യങ്ങൾ അറിയാം.. നിങ്ങൾ ഒരു പക്ഷെ ഈ കാര്യങ്ങൾ കേട്ടിട്ടുണ്ടാവില്ല

നമ്മൾ ഉണർന്നു കഴിഞ്ഞു ചെയ്യുന്ന പലതും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുണ്ട്. നമ്മുടെ ഭാവി തന്നെ തിരുത്താൻ കഴിവുണ്ടതിനു. നല്ലതു എപ്പഴും നല്ലതിനെ തരുന്നു മറിച്ചു അത് മോശമാണെങ്കിൽ ഫലവും മോശമായിരിക്കും. അതുകൊണ്ടു തന്നെ നമ്മുടെ പ്രവർത്തിയിലും ചിന്തയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ചിന്തയുടെ ഫലം തന്നെയായിരിക്കും പ്രവർത്തികളും. ചിന്തയെ നിയന്ത്രിക്കാൻ അത്ര എളുപ്പമല്ല എന്നാൽ ചിന്തയെ നിരീക്ഷിക്കാൻ കഴിയും. ബോധപൂർവം ചിന്തയെ നിരീക്ഷിക്കുക കാലക്രമേണ അത് നിയന്ത്രണവിധേയമായിക്കൊള്ളും.

ഇന്ന് നമ്മൾ പരിശോധിക്കുന്നത് ഉണർന്നെഴുന്നേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ്. നമ്മുടെ ഓരോ ദിവസവും നിയന്ത്രിക്കുന്നതും അതെങ്ങനെ ആയിരിക്കണമെന്നും തീരുമാനിക്കുന്നത് നമ്മുടെ തന്നെ പ്രവർത്തികളായതിനാൽ എന്ത് പാടില്ല എന്നാദ്യം പരിശോധിക്കാം.

രാവിലെ ഉണരുന്ന ശീലം നമുക്കെല്ലാവർക്കും ഉണ്ട് എന്നാൽ മിക്ക ആളുകളും ഉണർന്നു കഴിഞ്ഞാൽ പോലും കിടക്ക വിടാൻ മടി കാണിക്കും. കുറച്ചു സമയം കൂടി കിടക്കാം എന്ന് കരുത്തും. എന്നാൽ ഇനിമുതൽ ഈ ആലസ്യം ഒഴിവാക്കുക.

എഴുനേറ്റയുടനെ മൊബൈൽ നോക്കുന്ന ഒരു രീതി ഇന്ന് നമ്മൾ പലർക്കുമുണ്ട്. സോഷ്യൽ മീഡിയ, മെസ്സേജ് എന്നിവ നോക്കുന്ന ഈ ശീലം ഒന്ന് കൊണ്ടും നല്ലതല്ല. ഉദാഹരണത്തിന് നിങ്ങൾക്ക്‌ ഒരു നെഗറ്റീവ് മെസ്സേജ് കിട്ടികയാണെങ്കിൽ അത് ആ ദിവസം മുഴുവനും നിങ്ങളെ വേട്ടയാടും അതിന്റെ ഫലം നിരാശയുമായിരിക്കും.

രാവിലെ എഴുനേറ്റയുടനെ ചടഞ്ഞിരിക്കുന്ന ശീലമുണ്ടോ? അതായതു ഒന്നും ചെയ്യാനില്ലാതെ വെറുതെ കുത്തിയിരിക്കുക. എന്നാൽ അത് പരിപൂർണമായും ഒഴിവാക്കണം ഒരു ദിവസം ആലസ്യത്തോടെയല്ല ഉണർവോടെയാണ് തുടങ്ങേണ്ടത്.

രാവിലെ എഴുനേറ്റയുടനെ നെഗറ്റീവ് കാര്യങ്ങളിൽ കൂടുതൽ ഫോക്കസ് ചെയ്യാതിരിക്കുക. ന്യൂസുകൾ പത്രപാരായണങ്ങൾ കഴിവതും ഒഴിവാക്കുക. പോസിറ്റീവ് ആയ പുസ്തകങ്ങൾ, മതഗ്രന്തങ്ങൾ വായിക്കുന്നത് നല്ലതാണു.

ദിവസം ആരംഭിക്കുന്നത് ഒരിക്കലും നെഗറ്റീവ് ചിന്തകളോടെയാകരുത് അങ്ങനെ ചെയുന്ന പക്ഷം അന്ന് സംഭവിക്കുന്നതും മറിച്ചായിരിക്കില്ല. കാരണം നിങ്ങൾ അറിയാതെ തന്നെ നിങ്ങൾക്ക്‌ വേണ്ടാത്ത കാര്യങ്ങളെ ആകർഷിക്കുകയാണ്. മറിച്ചു നിങ്ങൾക്ക്‌ അന്നേ ദിവസം വേണ്ടതായ കാര്യങ്ങൾ പോസിറ്റീവ് ആയി ചിന്തിക്കുക.

ശീലങ്ങൾ ഒറ്റയടിക്ക് മാറ്റാനാകില്ല പക്ഷെ നിങ്ങൾക്ക്‌ ഇത്തരം ശീലങ്ങളുണ്ടെങ്കിൽ പതുക്കെ പതുക്കെ ഓരോന്നായി ഉപേക്ഷിച്ചു തുടങ്ങാം ഈ നിമിഷം മുതൽ.