ഒരു നല്ല മരുമകളുടെ യോഗ്യതയെക്കുറിച്ച് അറിയാമോ? ഒരു വീടിനെ സ്വര്‍ഗ്ഗം ആക്കുവാന്‍ ആ വീട്ടിലെ മരുമകള്‍ വിചാരിച്ചാല്‍ മതി.

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ എത്തുന്ന പെൺകുട്ടികൾ ആ വീട്ടിലെ മരുമകൾ ആണ്. ആ വീട്ടിനു ഏറ്റവും ഇണങ്ങുന്നവളും ഭർതൃമാതാവിന് ഏറെ പ്രീയപ്പെട്ടവളും ആകുന്നതാണ് ഒരു മരുമകളുടെ ഏറ്റവും വലിയ വിജയം. കൂടാതെ ഭർത്താവി ന്റെ മികച്ച മറുപാതിയവണം, എന്നിരിക്കിലും അമ്മായിഅമ്മയോട് കൂടി ഇണങ്ങണം. ഭർതൃ മാതാവിനെയും പിതാവിനെയും സ്വന്തം അച്ഛനുമമ്മയുമായി കണ്ട് ശ്രദ്ധയോടെ ശുശ്രുഷിക്കണം. മറ്റുള്ള കുടുംബംഅംഗങ്ങൾ കൂടി സ്വന്തമാണന്നു കരുതി സ്നേഹിക്കുന്നവളാണ നല്ല മരുമകൾ. ആ വീട് തന്റെ വീടായി കരുതി പരിപാലിക്കുക.

ഭർത്താവിന്റെ ആഗ്രഹങ്ങൾ എന്റേത് കൂടി എന്ന് മനസ്സിൽ നിശ്ചയിച്ചു നിറവേറ്റുക. ഒഴിവു സമയങ്ങളിൽ ഭർത്താവുമായി സല്ലപിക്കുന്നതിൽ തെറ്റില്ല. പക്ഷെ ജോലി കൾ മാറ്റി വച്ചു ഇതിനു സമയം കണ്ടെത്തുന്നത് ഒരു നല്ല മരുമകൾക്ക് ചേർന്നതല്ല. സ്വന്തം വീട്ടിൽ പോയി താമസിക്കാൻ എന്നും തിടുക്കം കാട്ടുന്നവള്‍, തിരിച്ച് ഭർതൃവീട്ടിലേക്ക് വരാൻ ധൃതിയില്ലാതിരിക്കുമ്പോൾ അത് ഭർതൃവീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതാകുന്നു.

അമ്മായി അമ്മ ജോലി ചെയ്യുമ്പോൾ കൂടെ ചേരുന്നത് മരുമകളുടെ മികച്ച യോഗ്യതകളിലൊന്നു മാത്രമാണ്. ഒരു മരുമകൾ വന്നതിനു ശേഷം താൻ ഒറ്റ പെട്ടു എന്ന തോന്നൽ അവർക്കില്ലാതിരിക്കാൻ ഇതു സഹായിക്കും.

അമ്മായിഅമ്മയും അച്ഛനും മിക്കവാറും പഴയ ചിന്തഗതിക്കാരാവും. കൂടാതെ വിശ്വാസികളും. ആ വിശ്വാസത്തെ തൃപ്തിപ്പെടുത്തുന്ന പ്രവൃത്തികൾ മരുമകളുടെ ഭാഗത്തുനിന്നും ഉണ്ടാവണം. ഉദാഹരണത്തിനു ഹിന്ദു വീട്ടിലാണ് എങ്കിൽ സന്ധ്യ നാമജപവും ക്ഷേത്ര ദർശനവും, ക്രിസ്ത്യൻ കുടുംബത്തിലാണെങ്കില്‍ പള്ളിയിൽ പോവുക, കുർബാന കൊള്ളുക, മുസ്ലിം വിഭാഗത്തിലാന്നെങ്കിൽ നോമ്പ്, നിസ്കാരം ഇവയൊക്കെ കൃത്യമായി ചെയ്യുകയാണ് ഒരു നല്ല മരുമകൾ ചെയ്യേണ്ടത്.

ശരീരശുചിത്വം പാലിക്കുന്ന മരുമകളെ കുറിച്ച് അമ്മായിഅമ്മക്ക് എന്നും നല്ലതേ പറയാൻ ഉണ്ടാവൂ. കാരണം അത് ദൈവ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. മാത്രമല്ല ഒരു മനുഷ്യൻ പാലിക്കേണ്ട ദിനചര്യകളിലൊന്നാണിത്. സ്വന്തം രീതികളും ദിനചര്യകളും ഭർതൃ വീട്ടിനിണങ്ങും വിധം ചെയ്യുക. ഇതൊക്കെയാണ് ഒരു നല്ല മരുമകളുടെ യോഗ്യതകൾ.