കുടവയറാണോ നിങ്ങളുടെ പ്രശ്നം ? കുടവയർ കുറക്കാൻ ഇങ്ങനെ ചെയ്താൽ മതി.. ഫലം അനുഭവിച്ചറിയാം..

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആാേഗ്യ പ്രശ്‌നങ്ങളാണ്. പലതും ഇതു സൗന്ദര്യ പ്രശ്‌നമെന്ന രീതിയിലാണ് എടുക്കാറെങ്കിലും ഇത് പ്രധാനമായും ആരോഗ്യ പ്രശ്‌നമാണ്. കാരണം വയറ്റില്‍ അടിയുന്ന കൊഴുപ്പു മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും ഉപദ്രവകാരിയാണ് എന്നു പറയാം. ഒരിക്കല്‍ വന്നു പോയാല്‍ പോകാന്‍ ഏറെ പ്രയാസപ്പെടേണ്ടിയും വരും.വയര്‍ കുറയ്ക്കാന്‍ കൃത്രിമ വഴികള്‍ കാര്യമായിട്ടില്ലെന്നതാണ് വാസ്തവം. നല്ല വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ഇതിനുള്ള ഏറ്റവും നല്ല വഴി.വയര്‍ കുറയ്ക്കാന്‍ സഹായമായ പല വീട്ടു വൈദ്യങ്ങളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത, അടുക്കളയില്‍ നിന്നും തന്നെ നേടാവുന്ന ചില ചേരുവകളും.

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ വസ്തുക്കളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണത്തില്‍ ഒരുപോലെ സഹായകമാണ് ചെറുനാരങ്ങ. ഇതിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവയാണ് പ്രധാനപ്പെട്ട ഗുണം നല്‍കുന്നത്.നാരങ്ങയുപയോഗിച്ച്‌ ഒരു പ്രത്യേക രീതിയില്‍ വെള്ളം തയ്യാറാക്കി ഉപയോഗിയ്ക്കുന്നതു വയര്‍ കുറയ്ക്കാന്‍ സഹായിക്കും. എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുകയെന്നു നോക്കൂ,നാരങ്ങയ്‌ക്കൊപ്പം പുതിനയില, തേന്‍ എന്നിവയും ചെറുചൂടുളള വെള്ളവുമാണ് വേണ്ടത്.

നാരങ്ങ നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഇതു ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം ഒരുപോലെ നീക്കുന്നു. ദഹന പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങയ്ക്കു കഴിയും. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ദഹനത്തിനും മലബന്ധത്തിനുമെല്ലാം തടസമായി നില്‍ക്കുന്ന ഘടകങ്ങളുമാണ്. ഇവയെല്ലാം ശരീരത്തിലെ കൊഴുപ്പു കളയാന്‍ തടസം നില്‍ക്കുന്ന സംഗതികളുമാണ്. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇത് കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നു കൂടിയാണ് നാരങ്ങ. ഇതുവഴി ലിവറിന്റെ ആരോഗ്യവും മെച്ചപ്പെടും. കൊഴുപ്പു നീക്കുന്നതില്‍ ലിവറിനും പ്രധാന പങ്കുണ്ട്. ഇതു വഴിയും നാരങ്ങ തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ലിവര്‍ തകരാറിലെങ്കില്‍ വയര്‍ ചാടുന്നതു സാധാരണയുമാണ്.