മഴക്കാലത്ത് പ്രധാനമായി പേടിക്കേണ്ടത്..? മഴക്കാലരോഗങ്ങളും ഭക്ഷണവും അറിയേണ്ടതെല്ലാം..

ഈ വീഡിയോ യിൽ നിങ്ങളുമായി പങ്കുവെക്കുന്നത് മഴക്കാല രോഗങ്ങളും ഭക്ഷണവു മാണ്. ഇപ്പോഴത്തെ സമയത്ത് ഈ വീഡിയോ ഉപകരമകും…മഴക്കാലത്ത് പ്രധാനമായി പേടിക്കേണ്ടത് രോഗങ്ങളെയാണ്. മഴക്കാല രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ മറ്റൊന്ന്, കാറ്റിലൂടെ പകരുന്നവ. മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട മൂന്ന് അസുഖങ്ങളാണ് വെെറൽപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എന്നിവ.

അതുപോലെ തന്നെയാണ് മഴക്കാല ഭക്ഷണം അതും നമ്മൾ കൂടുതലായും ശ്രദ്ധിക്കേണ്ടതാണ്….ആടി തിമിർത്തു പെയ്യുന്ന മഴ മണ്ണിനും മനസിനും കുളിരേകുമ്പോൾ തന്നെ മഴക്കാലത്തു കഴിക്കാൻ പറ്റിയ ഭക്ഷണങ്ങളെപ്പറ്റിയും, കഴിക്കാൻ പാടില്ലാത്തവയുമെല്ലാം ചിന്തിക്കേണ്ടതുണ്ട്. ആഹാരത്തിന്റെ സർവോത്തരമായ പ്രാധാന്യം പണ്ടേ ഭാരതീയർക്കറിയാമായിരുന്നു. ആഹാരകാര്യങ്ങളിൽ നല്ല ശ്രദ്ധ ചെലുത്തിയിരുന്നതുകൊണ്ടാവാം.

ഇന്നു ലൈഫ്സ്റ്റൈൽ ഡിസീസസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രമേഹം, അർബുദം, രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി മുതലായ രോഗങ്ങളിൽ നിന്നും നമ്മുടെ പൂർവികർ ഏറെക്കുറെ മുക്തരായിരുന്നു. എന്നാൽ നമുക്ക് മഴക്കാല രോഗങ്ങളും മറ്റും തടയാൻ സാധിക്കുന്നത് ഭക്ഷണത്തിലൂടെ യാണ്. മഴക്കാല രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍ ശുചിത്വമില്ലായ്മയും പ്രതിരോധ ശേഷിക്കുറവും തന്നെയാണ്. മഴക്കാലത്ത് പരിസരപ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, ഈറന്‍ വസ്ത്രങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലുള്ള ശ്രദ്ധ പലപ്പോഴും രോഗസാഹചര്യങ്ങള്‍ കുറക്കുന്നു.
കൂടുതലായി അറിയുവാൻ വീഡിയോ കാണുക..