ഇതുപോലെ ചെയ്തുകൊടുത്താൽ തെങ്ങിന് നല്ല രീതിയിൽ കായ്‌ ഫലം ഉണ്ടാകും. മണ്ഡരി തുടങ്ങിയവയും വരില്ല

തേങ്ങ പിടിക്കാതെ പാഴ്തടിപോലെ നിൽക്കുന്നതെങ്ങുണ്ടോ വീട്ടിൽ? വേപ്പിൻപിണ്ണാക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ.

തെങ്ങിന്റെ വളപ്രയോഗം: ഇപ്പോൾ  ( മഴ  പെയ്താലും  പെയ്തില്ലെങ്കിലും )തെങ്ങിന്റെ തടം തുറന്ന്   2കി. ഡോളോമൈറ്റ് തെങ്ങിന്റെ തടത്തിൽ വിതറി ഇടുക. തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകൾ എന്നിവ തെങ്ങിന്റെ തടത്തിൽ ഇട്ടു കൊടുക്കാം.

15 ദിവസത്തിനു  ശേഷം ഇനി പ്പറയുന്ന വളങ്ങൾ ചേർത്ത് കൊടുത്തു കുറച്ചു  മണ്ണ്  or  പച്ചില  മുകളിൽ  ഇടാം, തടം  മുഴുവൻ  മൂടരുത് .

കൊടുക്കേണ്ട  വളങ്ങൾ  ചുവടെ  ചേർക്കുന്നു..

1) വേപ്പിൻ പിണ്ണാക്ക് – 2kg (എണ്ണ കളയാത്തത് നല്ലത് ‘ ) neem cake with oil.

2) എല്ലുപൊടി( Bone powder)  3kg

3) ചാണകപ്പൊടി ( .Dung powder)

5 -10kg

വർഷത്തിൽ  ഒരു  തവണ  കല്ലുപ്പ്  1.500- 2 kg കൊടുക്കണം, അതുപോലെ  ബോറാക്സ്  50gm ഉം വർഷത്തിൽ  ഒരു  തവണ  കൊടുക്കണം,  വർഷത്തിൽ  ഒരു  തവണ  ഒരു  കിലോ  പൊട്ടാഷും 1 കൊടുക്കണം…

കല്ലുപ്പ്, ബോറാക്സ്, പൊട്ടാഷ്  ഇതൊക്കെ  വെവ്വേറേ  തന്നെ  കൊടുക്കണം  (ഒരുമിച്ചു  കൊടുക്കരുത് )ഇതൊക്കെ ഓഗസ്റ്റ്  മാസം  കഴിഞ്ഞു  കൊടുകാം..

ഒരു വർഷത്തിൽ താഴെ  പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേർത്തു കൊടുക്കുക. 2 വർഷത്തിൽ താഴെ പ്രായമായതിന് മുന്നിൽ 2ഭാഗം. മൂന്നാം വർഷം മുതൽ  മുകളിൽ  പറഞ്ഞ ഫുൾഡോസ് കൊടുക്കാം. ജൂൺ മാസത്തിലും സെപ്റ്റംബർ മാസത്തിലുമായി പകുതി വീതം (Split-dose) ചേർത്തു കൊടുക്കുന്നതും നല്ലതാണ്.

പുതഇടൽ- തെങ്ങിന്റെ  ഓലകൾ  തന്നെ  തെങ്ങിൻ  ചുവട്ടിൽ  പുത  ആയി  ഇടുന്നത്  നല്ലതാണു  (അതിൽ  പൊട്ടാസ്യം  അടങ്ങിട്ടുണ്ട് )

ഡോളോമേറ്റു  കിട്ടുന്നില്ലെങ്കിൽ  കുമ്മായം  കൊടുകാം  അതേ  അളവു എന്നാൽ  ഇടക്ക്  50 gm മഗ്നീഷ്യം സൾഫേറ്റും കൊടുക്കണം… ശ്രദ്ധിക്കുക. കുമ്മായം   ആണ്  ഇടാൻ പറഞ്ഞതു . അതിനു  ശേഷം  15 days കഴിഞ്ഞു  എപ്പോൾ  വേണേലും  വളം  കൊടുക്കാം. വളം നല്ലതുപോലെ  മഴ  പെയ്‌തിട്ടു  കൊടുത്താലും മതി. 

Leave a Comment