ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് കാരണമായ കൊളോണ്‍ ഇന്‍ഫെക്ഷനെക്കുറിച്ച് കൂടുതൽ അറിയാം..

വന്‍കുടലിന്റെ ഉള്ളിലെ പാളിയില്‍ പഴുപ്പുണ്ടാക്കുന്ന, ദഹനസംബന്ധമായ രോഗമാണ് കൊളൈറ്റിസ് അല്ലെങ്കില്‍ കൊളോണ്‍ ഇന്‍ഫെക്ഷന്‍. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ (എന്‍സിബിഐ) പറയുന്നത് വന്‍കുടല്‍ അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ഇടമാണെന്നാണ്. ബാക്ടീരിയല്‍, വൈറസ്, അമീബിക്ക് ഇന്‍ഫെക്ഷനുകളെയെല്ലാം പൊതുവമായി കൊളോണ്‍ ഇന്‍ഫെക്ഷന്‍ എന്നോ കൊളൈറ്റിസ് എന്നോ പറയാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃത്തിയില്ലാത്ത ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗം മൂലം കൊളൈറ്റിസ് ഉണ്ടാകാം. അതിസാരം (ഡയറിയ), അടിവയറ്റിലെ വേദന, പനി, ഭാരം ക്രമാതീതമായി കുറയല്‍ തുടങ്ങിയ പ്രശ്‌നങ്ങളൊക്കെ ഇതുണ്ടാക്കാം.

 അണുബാധയുണ്ടാകുന്നത്. വൈറസുകളോ ബാക്ടീരിയകളോ പാരാസൈറ്റുകളോ മൂലം ഇതുണ്ടാകാം. മലിനജലം, വൃത്തിയില്ലാത്ത പരിസരം, വൃത്തിയില്ലാത്ത ഭക്ഷണം ഇതെല്ലാം മൂലം സംഭവിക്കാം. ഇന്‍ഫ്‌ളമേറ്ററി ബോവല്‍ ഡിസീസ് (ഐബിഡി), ഈസ്‌കെമിക്ക് കൊളൈറ്റിസ്, ഡയാറിയ, വയറുവേദന തുടങ്ങിയവ ഉണ്ടാകാം. ശുദ്ധജലവും വൃത്തിയുള്ള ഭക്ഷണവും ഉറപ്പുവരുത്തുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. പ്രതിരോധ ശേഷി കുറഞ്ഞ രോഗികളില്‍ ഈ പ്രശ്‌നങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാം. ഇവര്‍ ഫിസിഷ്യന്മാരെ കാണണം.   

വന്‍കുടലിന്റെ എക്‌സ് റേ പരിശോധന നടത്താം. സിഗ്മോയ്‌ഡോസ്‌കോപ്പി, കൊളോണോസ്‌കോപ്പി, സ്റ്റൂള്‍ ടെസ്റ്റുകള്‍, രക്തപരിശോധനകള്‍ എന്നിവ വഴി.   
വ്യത്യസ്തമായ പ്രശ്‌നങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. എന്താണ് കൊളൈറ്റിസിന് കാരണമാകുന്നത് എന്നതനുസരിച്ച് വേണം ചികിത്സ നിര്‍ണയിക്കാന്‍. പലപ്പോഴും പഴുപ്പും സ്രവങ്ങളും വലിച്ചെടുക്കേണ്ടി വരും. വേദനാസംഹാരികള്‍ ഉപയോഗിക്കേണ്ടി വരും. 

അതിസാരവും കൊളൈറ്റിസും മൂലമുണ്ടാകുന്ന വന്‍കുടലിലെ അണുബാധക്ക് ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഉപയോഗിക്കണം. രോഗകാരണങ്ങള്‍ക്ക് അനുസൃതമായി വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ഫ്‌ളുയിഡുകള്‍ വേണ്ടി വരും. സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയ മൂലമുള്ള ചില അണുബാധകള്‍ക്ക് ആന്റിബയോട്ടിക്ക് തെറാപ്പി ആവശ്യമില്ല. ഇത്തരം കേസുകളില്‍ ശരീരത്തിന് സ്വയം അണുബാധയില്‍ നിന്ന് പുറത്തുകടക്കാനാകും. അതേസമയം ക്ലോസ്ട്രിഡിയം ഡിഫൈസില്‍ പോലുള്ള ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ആന്റിബയോട്ടിക്ക് ഉപയോഗിക്കേണ്ടി വരും.


ഐബിഡി നിയന്ത്രിക്കാനുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുണ്ട്. വളരെ ഗുരുതരമായ കേസുകളില്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കും. ചിലപ്പോള്‍ വന്‍കുടല്‍ നീക്കം ചെയ്യേണ്ടി വന്നേക്കാം.

Leave a Comment