കോവിഡ് 19: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി വച്ചു

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി. ലോക്ക് ഡൗൺ കഴിഞ്ഞ് ജൂണിലേക്കാണ് പരീക്ഷകൾ മാറ്റിയത്. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഈ മാസം 26നാണ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്.എന്നാൽ പരീക്ഷ നടത്തിപ്പിൽ ആരോഗ്യ വിദഗ്ധരും പ്രതിപക്ഷവും ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തുവന്നശേഷം പുതിയ തീയതി തീരുമാനിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയതെന്നാണ് സൂചന. പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം ഒരു മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് സംസ്ഥാനങ്ങളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

കേന്ദ്രം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മാറ്റിവച്ച പരീക്ഷകള്‍ മേയ് 26ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിനു പുറത്തുനിന്നെത്തുന്നവര്‍ക്കൊഴികെ സമ്പര്‍ക്കമൂലമുള്ള കൊവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് പരീക്ഷ നടത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടപോയത്. 

Leave a Comment