കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ സം​ഘം സൗ​ദി​യി​ലേ​ക്ക്. അഭിനന്ദനങ്ങൾ നേർന്ന് മലയാളികൾ

കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ സം​ഘം സൗ​ദി​യി​ലേ​ക്ക്. സൗ​ദി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്ത് നാ​ട്ടി​ലെ​ത്തി​യ ന​ഴ്സു​മാ​രോ​ടാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി മ​ട​ങ്ങി​യെ​ത്താ​ൻ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സൗ​ദി​യി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സാ​യ ഇ​റു​ന്പ​യം ക​ള​പ്പു​ര​പ്പ​റ​ന്പി​ൽ ഷി​ജു​വി​ന്‍റെ ഭാ​ര്യ പ്രിം​ന ഷി​ജു​വി​ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​ന്ന​ലെ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​വി​ഡ് 19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​ട​ൻ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന സൗ​ദി അ​റേ​ബ്യ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്നു സൗ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നും പ്രിം​ന യാ​ത്ര​തി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി സൗ​ദി​യി​ലെ അ​ൽ റ​ഫാ​യ​യി​ലെ റ​ഫാ​യ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കു​ന്ന പ്രിം​ന ക​ഴി​ഞ്ഞ മാ​ർ​ച്ച് 12നാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ​ത്.

തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി​യും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഒ​രു മാ​സം കൂ​ടി ലീ​വ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഉ​ട​ൻ ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സൗ​ദി സ​ർ​ക്കാ​രി​ന്‍റെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് ​സൗ​ദി​യി​ലേ​ക്കു പോ​കു​ക​യാ​ണ്.

ഇ​ന്ന​ലെ​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം ല​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് 150 ന​ഴ്സു​മാ​രാ​ണ് ഈ ​വി​മാ​ന​ത്തി​ൽ സൗ​ദി​യി​ലേ​ക്കു തി​രി​ക്കു​ന്ന​ത്.

Leave a Comment