ജിഞ്ചർടീയുടെ ഈ അത്ഭുത ഗുണങ്ങള്‍ നിങ്ങൾ അറിയാതെ പോകരുത്..

തണുപ്പ് കാലത്ത് കുടിക്കാവുന്ന ഒന്നാണ് ജിഞ്ചർ ടീ. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. രക്തയോട്ടം  കൂട്ടും.

ജിഞ്ചര്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ,ധാതുലവണങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും ചെയ്യും. രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയാനും ഇഞ്ചിക്ക്‌ കഴിയും. ആര്‍ത്തവത്തോട്‌ അനുബന്ധിച്ച്‌ ഉണ്ടാകുന്ന കഠിനമായ വേദനയ്ക്ക് ശമനമേകാൻ ജിഞ്ചർടീയ്ക്ക് സാധിക്കും. ചൂടുള്ള ജിഞ്ചര്‍ ടീയില്‍ ഒരു ടവല്‍ മുക്കി അടിവയറ്റില്‍ പുരട്ടുക. ഇത്‌ വേദന കുറയാനും പേശികള്‍ അയയാനും സഹായിക്കും. ഈ സമയത്ത്‌ തന്നെ തേന്‍ ചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുക. യാത്രയ്‌ക്ക്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുന്നത്‌, ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ദഹനം, പോഷകാംശങ്ങളുടെ ആഗിരണം എന്നിവ മെച്ചപ്പെടുത്താന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും.

അമിതമായി ആഹാരം കഴിച്ചത്‌ മൂലം വയര്‍ വീര്‍ത്താല്‍ ജിഞ്ചര്‍ ടീ കുടിക്കുന്നത് ആശ്വാസം പകരും. അലര്‍ജിയുടെ ഫലമായി ഉണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്നും . മൂക്കടപ്പിനും ആശ്വാസം നല്‍കാന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ

Leave a Comment