ആരോഗ്യകരമായ ഗോതമ്പ് നുറുക്ക് ഖീർ എളുപ്പത്തിൽ ഉണ്ടാക്കാം….വീഡിയോ കാണാം….

ഗോതമ്പ് നുറുക്ക് ഖീർ ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രഭാതഭക്ഷണമാണ്, ഇത് തയ്യാറാക്കുന്നതിനുള്ള പ്രധാന ചേരുവകൾ തകർന്ന ഗോതമ്പും പാലുമാണ്. ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടമാണ് നുറുക്ക് ഗോതമ്പ്. ഗോതമ്പ് നുറുക്കിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്.

വളരെ പെട്ടന്ന് കുറച്ച് ചേരുവകൾ വെച്ച് തയ്യാറാക്കുന്ന ആരോഗ്യകരമായ ഖീർ കൂടിയാണ്….

ആവശ്യമായ ചേരുവകൾ :
ഗോതമ്പ് നുറുക്ക് : ഒരു കപ്പ്
പാൽ : ഒന്നര കപ്പ്
പഞ്ചസാര : മുക്കാൽ കപ്പ്
ഏലയ്ക്ക : 2എണ്ണം
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
Milma ghee

തയ്യാറാക്കുന്ന വിധം

ഗോതമ്പ് നുറുക്ക് നെയ്യിൽ വറുത്തെടുക്കുക… ഇത് കുക്കറിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ച് ഒരു വിസിൽ വരുത്തുക..അതിനു ശേഷം ഇതിലേക്ക് ഒന്നരകപ്പ് പാൽ ഒഴിച്ച് ചെറുതായി കുറുക്കുക….ചെറിയ രീതിയിൽ കുറുകി വന്നതിന് ശേഷം മുക്കാൽ കപ്പ് പഞ്ചസാര, 2ഏലയ്ക്ക ചേർത്ത് നന്നായി കുറുക്കാം….അതിനുശേഷം അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ചുവന്നുള്ളി ചേർത്ത് വറവ് ഇടാം…
എങ്ങനെ ഉണ്ടാക്കണം എന്നറിയാൻ വീഡിയോ കണ്ടു നോക്കാം …. ഇഷ്ടപെട്ടാൽ മാത്രം ലൈക്‌ ചെയ്തോളു … കൂടുതൽ റെസിപ്പി കൾക്കായി ANOOS KITCHEN എന്ന youtube ചാനൽ സന്ദർശിക്കുക….
ഇഷ്ട്ടായാൽ subscribe ചെയ്തു support ചെയ്യുക

Leave a Comment