തലമുടിയുടെ ഉള്ള് വർദ്ധിച്ച് ഇടതൂർന്ന മുടി വളരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഒരുപാടുപേർക്ക് ഉപകാരപ്പെടും

തലമുടിയുടെ കട്ടി കുറഞ്ഞു വരുന്നത് ഇന്ന് യുവാക്കളിലും യുവതികളിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. ഇത്തരത്തിൽ തലമുടിയുടെ ഉള്ള് കുറഞ്ഞു വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്തെല്ലാം ? ഇത് എങ്ങനെ പരിഹരിക്കാം ? തലമുടി ഇടതൂർന്നു വളരാൻ ഭക്ഷണത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും

തല കൃത്യമായ ഇടവേളകളില്‍ കഴുകാന്‍ ശ്രദ്ധിക്കുക. അതേസമയം എല്ലാ ദിവസവും ഷാംപു ഉപയോഗിച്ച് കഴുകാതിരിക്കുുക. ഷാംപു ഉപയോഗിക്കുമ്പോള്‍ തലയോട് ചേര്‍ന്ന് മാത്രം അമര്‍ത്തി തിരുമ്മി കഴുകുക. മുടിയുടെ അറ്റം അധികം ഉരച്ച് കഴുകാതിരിക്കുക. അതേസമയം കണ്ടീഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ മുടിയുടെ അറ്റം മാത്രം കഴുകുക.

കറ്റാര്‍ വാഴയുടെ നീരും ഏതാനം തുള്ളി ബദാം എണ്ണയും കൂടി തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുന്നത്‌ മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം നല്‍കും. കറ്റാര്‍ വാഴ നീര്‌ കഴിക്കുന്നത്‌ മുടി വളര്‍ച്ച മെച്ചപ്പെടുത്തും. മുടിയ്‌ക്ക്‌ തിളക്കവും നിറവും നല്‍കാന്‍ കണ്ടീഷണറായും കറ്റാര്‍വാഴ നീര്‌ നല്ലതാണ്‌.

ഒലീവ്‌ എണ്ണ ഉപയോഗിച്ച്‌ തല മസ്സാജ്‌ ചെയ്യുന്നതും മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം നല്‍കും. ഒലിവ്‌ എണ്ണ തേച്ച്‌ പിടിപ്പിച്ച്‌ 6- 8 മണിക്കൂറിന്‌ ശേഷം മാത്രം കഴുകി കളയുക. ഒലിവ്‌ എണ്ണ തേക്കുന്നത്‌ തലമുടിയിലെ അഴുക്ക്‌ കളയാനും സഹായിക്കും. മുടിയുടെ നിറം മെച്ചപ്പെടുത്താനും ഇത്‌ നല്ലതാണ്‌

മുടി ഷാമ്പു ഇട്ട്‌ കഴുകിയതിന്‌ ശേഷം തലയോട്ടി വിനാഗിരി ഉപയോഗിച്ച്‌ കഴുകുന്നത്‌ ഫലപ്രദമാണ്‌. അരകപ്പ്‌ ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ ഒരു കപ്പ്‌ ചൂട്‌ വെള്ളം ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച്‌ മുടി കഴുകുക. അര ടീസ്‌പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ ആഴ്‌ചയില്‍ മൂന്ന്‌ നാല്‌ തവണ കുടിക്കുന്നത്‌ മുടി വളര്‍ച്ച മെച്ചപ്പെടുത്താന്‍ നല്ലതാണ്‌.

തല കൃത്യമായ ഇടവേളകളില്‍ കഴുകാന്‍ ശ്രദ്ധിക്കുക. അതേസമയം എല്ലാ ദിവസവും ഷാംപു ഉപയോഗിച്ച് കഴുകാതിരിക്കുുക. ഷാംപു ഉപയോഗിക്കുമ്പോള്‍ തലയോട് ചേര്‍ന്ന് മാത്രം അമര്‍ത്തി തിരുമ്മി കഴുകുക. മുടിയുടെ അറ്റം അധികം ഉരച്ച് കഴുകാതിരിക്കുക. അതേസമയം കണ്ടീഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ മുടിയുടെ അറ്റം മാത്രം കഴുകുക.