ഉണക്ക മുന്തിരി സ്ത്രീകൾ ദിവസവും കഴിച്ചാൽ. കഴിക്കൂ 6 ഉണക്കമുന്തിരി ദിവസവും..

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി ശീലമാക്കാം.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും. 

ഉണക്ക മുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും.

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ഉണക്ക മുന്തിരി കഴിക്കാം. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാല്‍ സമ്പന്നമാണ് ഉണക്ക മുന്തിരി.  ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം. 

പല്ലുകളുടെ ആരോഗ്യത്തിനും ഉണക്ക മുന്തിരി ശീലമാക്കാം. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു കഴിയും.

ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി കഴിച്ചാൽ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.