തടി കുറക്കാൻ എളുപ്പവഴി. കൊഴുപ്പ് കാരണം ചാടിയ വയർ കുറക്കാൻ ഏറ്റവും നല്ല മാർഗം

മലർന്നു കിടക്കുക. തല മുതൽ നെഞ്ച് വരെയുളള ഭാ‌ഗം ഉയർത്താൻ ശ്രമിക്കുക. ഒപ്പം രണ്ടു കാലും ഒരുമിച്ചു പൊക്കിപ്പിടിക്കുക. ആദ്യം ചെയ്യുന്നവർ ഒരു കാൽ മാത്രം പൊക്കിപ്പിടിച്ചാൽ മതി. കൈയുടെ സഹായമില്ലാതെ വേണം ഇതു ചെയ്യേണ്ടത്. പറ്റുന്നത്ര നേരം ഈ നില തുടരുക. ആവശ്യത്തിന് ഇടവേള നൽകി ദിവസം കുറഞ്ഞത് ഇരുപത് മിനിറ്റെങ്കിലും ഈ വ്യായാമം ചെയ്യണം. രണ്ടു കാലും ഉ‌യർത്തുമ്പോൾ വയറിലെ പേശികള്‍ മുറുകുന്നത് അറിയാനാവും. പതിവായി ചെയ്യുന്നതു കുടവയർ കുറയാൻ സഹായിക്കും.

∙ മലർന്നു കിടന്ന് കാൽമുട്ട് മടക്കി പാദങ്ങൾ നിലത്ത് അമർത്തുക. നട്ടെല്ലിന്റെ വളവുളള ഭാഗത്തു തലയണയോ ഷീറ്റ് മടക്കി യതോ വയ്ക്കുക. ശ്വാസം പിടിച്ചു വയർ പരമാവധി ഉളളി ലേക്കു വലിച്ചു പിടിക്കുക. പത്തു സെക്കൻഡിനുശേഷം ശ്വാസം വിടുക. ഇരുപതു മിനിറ്റ് നേരം ചെയ്യണം.

∙നിരപ്പായ തറയിലോ നിലത്തോ നിവർന്നു കിടക്കുക. കാലുകൾ മടക്കി പാദങ്ങൾ തറയിൽ അമർത്തി വയ്ക്കണം. ഉളളിലേക്കു ശ്വാസം വലിച്ചെടുത്ത് വയ‌ർ അകത്തേക്കു വലിച്ചു പിടിച്ചു കൊണ്ട് നടുവ് നിലത്ത് അമർത്തണം.

∙ശയനപ്രദക്ഷിണം വയർ കുറയ്ക്കാൻ പറ്റിയ വ്യയാമമാണ്. ഒരു നീളമുളള ഹാളിൽ കൈകളും കാലുകളും പിണച്ചു കൊണ്ട് ശയനപ്രദക്ഷിണം നടത്തുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഉരുളുക. വെറും നിലത്തു കിടന്നോ ഇങ്ങനെ ഉരുളാം. കൈകളുടെയും കാലുകളുടെയും സഹായമില്ലാതെ വയറിലെ പേശികളു ടെ സഹായത്തോടെ ഉരുളുന്നതു പേശികള്‍ക്കു ദൃഢത നൽകു കയും വയർ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ ഉറപ്പായും വയർ കുറക്കാം.. ഡോക്ടർ വിശദീകരിക്കുന്നു.