ഒരു പക്ഷെ ഈ അറിവ് നിങ്ങൾക്ക് ഒരുപാട് പ്രയോജനപ്പെടും. മുഴുവനായും കാണുക

പ്രമേഹം എന്നത് ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒന്നാണ്. മറ്റ് പല രോഗങ്ങള്‍ക്കുമുള്ള സാധ്യത പ്രമേഹത്തില്‍ നിന്ന് ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉണ്ട്. ഭക്ഷണത്തിലൂടെ നമുക്ക് പ്രമേഹത്തെ പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്. അതിനായി എന്തൊക്ക കാര്യങ്ങള്‍ ചെയ്യണം എ്ന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഷുഗർ, ബി.പി , കൊലെസ്റ്ററോൾ , അമിതവണ്ണം എന്നീ രോഗങ്ങളെയൊക്കെ ഇപ്പോൾ ഒറ്റക്ക് ഒറ്റക്ക് ആയല്ല വൈദ്യലോകം കാണുന്നത്. ഇതെല്ലം “ജീവിതശൈലീരോഗങ്ങൾ” എന്ന ഒരു ഗണത്തിൽ പെടുന്നു. അതായത് നമ്മുടെ ജീവിതചര്യകൾക്ക് ഈ രോഗങ്ങൾ വരുത്താൻ വലിയൊരു പങ്കുണ്ടെന്നർത്ഥം. ചുരുക്കി പറഞ്ഞാൽ ഈ രോഗങ്ങളെ നിയന്ത്രിക്കാൻ നമ്മുടെ ശീലങ്ങളിലുള്ള മാറ്റം അത്യാവശ്യമാണെന്നർത്ഥം.

കാര്യങ്ങൾ ഒന്ന് പോസിറ്റീവ് ആക്കിയാലോ? അതല്ലേ എപ്പോഴും നല്ലത്? ഈ എന്തൊക്കെ കഴിക്കാൻ പാടില്ല എന്നത് നമുക്ക് എന്തൊക്കെ കഴിക്കാം എന്നാക്കിയാലോ?
അപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും അവർക്ക് കഴിക്കാൻ പാടുള്ള ഭക്ഷണങ്ങളുടെ ലിസ്റ്റ് വളരെ ചെറുതല്ലേ എന്ന്. എങ്കിൽ അല്ല. പ്രമേഹരോഗികൾക്ക് നമ്മൾ കഴിക്കുന്ന പോര് മാതിരിപെട്ട എല്ലാ ഭക്ഷണസാധനങ്ങളും കഴിക്കാം. എന്നാൽ ചില കാര്യങ്ങൾ മനസ്സിൽ വെക്കണമെന്ന് മാത്രം.

പ്രമേഹം ദീര്‍ഘകാല രോഗമാണെന്നും നിരന്തരം നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്താലേ രോഗത്തെ വരുതിയില്‍ നിര്‍ത്താനാവൂ എന്ന യാഥാര്‍ഥ്യവും തിരിച്ചറിയണം. പ്രമേഹത്തെക്കുറിച്ച് ഒട്ടേറെ തെറ്റുധാരണകള്‍ സമൂഹത്തിലുണ്ട്. അതില്‍ നിന്ന് രോഗിയെ മോചിപ്പിക്കണം. പ്രമേഹം നിയന്ത്രണത്തില്‍ ആകുമ്പോള്‍ രോഗം മാറി എന്നു കരുതി ചികിത്സ നിര്‍ത്തുന്നവരും മരുന്നുമാത്രം കഴിച്ച് നിയന്ത്രണത്തിനു ശ്രമിക്കുന്നവരും ഭക്ഷണം ഒഴിവാക്കുന്നവരുമൊക്കെയുണ്ട്. ബോധവത്കരണത്തിന്റെ അഭാവമാണ് ഇവരെ ഇത്തരം അബദ്ധങ്ങളിലേക്ക് നയിക്കുന്നത്.

ഓരോ വ്യക്തിയുടെയും തൂക്കത്തിന് അനുസൃതമായി അനുവദിച്ചിട്ടുള്ള കലോറി പരിധിയ്ക്കുള്ളില്‍ ആയിരിക്കണം ഭക്ഷണം. പ്രസ്തുത ഭക്ഷണത്തിന്റെ 60 ശതമാനം അന്നജവും, 15 ശതമാനം മാംസ്യവും, 25 ശതമാനം കൊഴുപ്പും ആയിരിക്കണം. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കാന്‍ രോഗി പ്രത്യേകം ശ്രദ്ധിക്കണം.