ആരോഗ്യ ഇൻഷുറൻസ് ആവശ്യകതയും IRDI വരുത്തിയ മാറ്റങ്ങളും അറിയുക

നിലവിൽ ഇന്ത്യയിൽ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ സൗജന്യ ചികിത്സാ ലഭ്യമാണ് എങ്കിലും എല്ലാ രോഗങ്ങൾക്കും ഗവണ്മെന്റ് ഹോസ്പിറ്റലിലെ മാത്രം ആശ്രയിക്കുന്ന രീതി മാറിയിട്ടുണ്ട്. എന്തെന്നാൽ പല രോഗങ്ങൾക്കും പ്രത്യേകിച്ച് പ്രത്യേക പരിഗണന വേണ്ടി വരുന്ന അവസ്ഥയിൽ പലപ്പോഴും നമുക്ക് പ്രൈവറ്റ് ഹോസ്പിറ്റലിലെ ആശ്രയിക്കേണ്ടതായിട്ടുണ്ട്. ഇത്തരം അവസരങ്ങളിൽ ആരോഗ്യ ഇൻഷുറനൻസ് ഇല്ലാത്തവർക്ക് വലിയ ഒരു തുക അവിടെ നൽകേണ്ടതായി വരും. ഇത്തരം അവസരങ്ങളിൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചു ഇതൊരു വലിയ ബാധ്യതയാണ്. ഇതൊഴിവാക്കാൻ നമ്മുടെ സമ്പാദ്യത്തിൽ നിന്നും കുറച്ചു ആരോഗ്ര്യ ഇൻഷുറൻസിനു മാറ്റി വെക്കേണ്ടി വരും എന്നതാണ്. അല്ലാത്ത പക്ഷം ഈ ഒരു വിപത്തും നേരിടേണ്ടി വരും.

ആരോഗ്യ ഇൻഷുറൻസിനു അതിന്റെതായ പരിമിതികളും പോരായ്മകളുണ്ടെന്നതും മറക്കരുത്. പലപ്പോഴും ക്ലെയിം വരുന്ന അവസ്ഥയിൽ അത് നിരസിക്കപെടാൻ സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും പോളിസി ഉടമകളുടെ അനാസ്ഥ കൊണ്ടായിരിക്കണമെന്നില്ല. ഇൻഷുറൻസ് ഏതു തന്നെയായാലും നമ്മൾ ഒരിക്കലും അതിന്റെ ഉപാധികളും നിബന്ധനകളും ശരിയായി മനസിലാക്കുന്നില്ല എന്നതാണ്. ഇത്തരം ക്ലെയിം നിർദേശിക്കുന്ന അവസ്ഥയിൽ നമ്മൾ പലരും ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നതും പുതിയ സംഭവമല്ല.

കൃത്യമായി പോളിസി അടച്ചിട്ടും ക്ലെയിം ഇത്തരത്തിൽ നിരസിക്കാനിടയുള്ള സംഭവത്തിൽ ഐഡി അതിന്റെ നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതെന്താണെന്നു പരിശോധിക്കാം. ഒന്നാമതായി 8 വര്ഷം പിന്നിട്ട ആരോഗ്യ പോളിസികളിൽ ക്ലെയിം വരുന്ന സന്ദർഭത്തിൽ കൂടുതൽ ഒഴികഴിവുകളൊന്നും ഉന്നയിക്കാതെ ക്ലെയിം സെറ്റിൽ ചെയ്യണമെന്നാണ് പുതിയ നയം. ഈ നയം 2021 ഏപ്രിലിൽ പ്രാബല്യത്തിൽ വരും. പുതുതായി എടുക്കുന്ന ആരോഗ്യ പോളിസികളിൽ ഇത് ഒക്ടോബറിൽ തന്നെ നിലവിൽ വരും.

അടുത്തത് നിലവിൽ ഉള്ള രോഗങ്ങൾക്ക് വെയ്റ്റിംഗ് പീരീഡ് കഴിയാതെ പോളിസി കവർ നൽകുന്നില്ല എന്നതാണ്. പുതിയ നയ പ്രകാരം നിലവിലുള്ള രോഗങ്ങൾ പോളിസിയിൽ കാണിക്കണമെന്നും അതിന്റെ വെയ്റ്റിംഗ് പീരീഡ് നാലു വർഷത്തിൽ കൂടാനും പാടില്ലായെന്നും നിഷ്കര്ഷിച്ചിട്ടുണ്ട്.

മൂന്ന് വർഷത്തിന് ശേഷമേ പ്രീമിയം തുക ഉയർത്താൻ പാടുകയുള്ളു എന്നതും പോളിസി ഉടമകൾക്ക് ആശ്വാസമേകുന്നു. ക്ലെയിം സമർപ്പിച്ചു ദിവസത്തിനകം തന്നെ തീർപ്പു കൽപ്പിക്കണം എന്നതും നിലവിൽ വന്നിട്ടുണ്ട്.