ചുണ്ടിലെ കറുപ്പ്, ഉപ്പൂറ്റി വിണ്ടുകീറൽ, കറുത്ത പാടുകൾ, സ്‌ട്രെച്ച്മാർക് ഇതൊക്കെ ബുദ്ധിമുട്ടില്ലാതെ കളയാം

പലതരം ലിപ് സ്ക്രബ്ബുകൾ വിപണിയിലുണ്ടെങ്കിലും നമ്മുടെ തേനും പഞ്ചസാരയും തരുന്ന ഗുണത്തോളം വരില്ല മറ്റൊന്നും. അല്പം തേനിൽ പഞ്ചസാര ചേർത്ത് അതിൽ ബ്രഷ് മുക്കി ചുണ്ടുകളിൽ അൽപനേരം സ്‌ക്രബ് ചെയ്യാം. തേനിന് പകരം ഒലീവ് ഓയിലും പഞ്ചസാരയും ചേർത്ത് ചുണ്ടുകളിൽ സ്‌ക്രബ് ചെയ്യുമ്പോഴും സമാനഗുണങ്ങൾ തന്നെ ലഭിക്കും. ചുണ്ടുകൾക്ക് കൂടുതൽ തിളക്കവും നൽകാൻ ബദാം ഓയിൽ അത്യുത്തമമാണ്. ഉറങ്ങുന്നതിന് മുമ്പായി അല്പം ബദാം ഓയിൽ ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾക്ക് തിളക്കം നൽകാനും കൂടുതൽ നിറവും മൃദുത്വവും നൽകാനും സഹായിക്കും.

ഗ്ലിസറിനും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാ​ഗത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഉപ്പൂറ്റിയിലുണ്ടാകുന്ന വിള്ളലിന് ഇത് മികച്ചൊരു മാർ​ഗമാണ്. ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് പാദം വിണ്ട സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം രാവിലെ കഴുകിക്കളയാവുന്നതാണ്. എന്നും കിടക്കുന്നതിനു മുന്‍പ് ഇത് ചെയ്യണം. വെറും ദിവസങ്ങള്‍ കൊണ്ട് നമുക്ക് ഈപ്രശ്‌നത്തെ പരിഹരിക്കാവുന്നതാണ്.

മുഖത്തെ കറുത്തപാടുകൾ മാറാനും മുഖത്തെ ചുളിവും മാറാനും ഏറ്റവും നല്ലതാണ് നാരങ്ങ നീര്. മുഖത്തെ പാടുകള്‍ മാറ്റുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും അല്‍പം നാരങ്ങ നീരില്‍ തേന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുന്നത് അമിത കൊഴുപ്പ് മൂലം ശരീരത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല സ്ട്രെച്ച് മാര്‍ക്സ് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു.