മോഹൻലാൽ കൊച്ചിയിൽ ക്വാറന്റൈനിൽ.

ലോക് ഡൗണിനെ തുടങ്ങിയത് മുതൽ നാല് മാസത്തിലേറെയായി ചെന്നൈയിലെ വീട്ടിൽ ഭാര്യക്കും മകനുമൊപ്പമായിരുന്നു മോഹൻലാൽ . ലോക്ക്ഡൗൺ ആയിരുന്നെങ്കിലും എല്ലാ ദിവസവും വിഡിയോ കോളിലൂടെ അമ്മയും മകനുമായി ദീർഘ നേരം സംസാരിക്കും .മോഹൻലിന്റെ അറുപതാം പിറന്നാൾ മെയ് 21 നായിരുന്നു. അന്നേ ദിവസം ലാൽ തൻ്റെ സന്തോഷം പങ്കിട്ടതും അനുഗ്രഹം നേടിയതുമെല്ലാം ഫോൺ വഴിയായിരുന്നു .

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ അമ്മ ശാന്ത കുമാരിയെ കാണാൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. എന്നാൽ തേവരയിലെ വസിതിയിലാണ് അമ്മ കഴിയുന്നത്. അമ്മയെ കാണണമെങ്കിൽ മോഹൻ ലാലിന് 14 ദിവസം കൂടി കാത്തിരിക്കണം. പുറമെ നിന്ന് കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ സർക്കാർ നിർദ്ദേശിച്ചതിനാൽ വീട്ടിൽ പ്രവേശിക്കാതെ പ്രത്യേക താമസ സൗകര്യത്തിൽ കഴിയുകയാണ് മോഹൻലാൽ ഇപ്പോൾ.

റാമിന്റെ സെറ്റില്‍ നിന്ന് ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ പോയപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ മോഹൻലാൽ ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ തങ്ങുകയായിരുന്നു. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ആക്ഷൻ നിർദ്ദേശങ്ങൾ കേൾക്കാതെ..ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ.. കുടുംബത്തോടൊപ്പം ചെലവിട്ടത് ഈ ലോക്ക് ഡൗൺ കാലത്ത് മാത്രം.

നാൽപതു വർഷത്തിൽ ഏറെയായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മോഹന്‍ലാലും മമ്മൂട്ടിയും മറ്റ് താരങ്ങളുമൊക്കെ സിനിമ മേഖലയിൽ നിന്ന് മാറി വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് നാല് മാസത്തിലേറെയായി. മാര്‍ച്ച് അവസാനം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. മലയാള സിനിമാ വ്യവസായത്തിന് കോടികളുടെ നഷ്ടമാണ് ഇക്കാലയളവില്‍ ഉണ്ടായത് എന്നാണ് ആകെയുള്ള സംസാരം. ഏതാനും ചില സിനിമകൾ ഷൂട്ടിങ് ആരംഭിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ