ആരെയും അമ്പരപ്പിക്കും രീതിയിൽ കവുങ്ങ് കൊണ്ട് നിർമ്മിച്ച ഇരുനില വീട്. ആകെ ചിലവ് ഒരിക്കലും പ്രതീക്ഷിക്കാത്തത്..

വയനാട് ജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ഒരു അടിപൊളി വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇത് നിർമ്മിച്ചിരിക്കുന്നത് തീർത്തും കവുങ്ങ് ഉപയോഗിച്ചാണ്. ഈ വീട് നിർമിക്കുമ്പോൾ ഒട്ടനവധി ആളുകൾ ഇതിനെ വിമർശിച്ചിരുന്നു. ഇപ്പോൾ പണി കഴിഞ്ഞപ്പോൾ വീടിനെ കുറ്റം പറയാൻ ആരുമില്ല. അത്രയ്ക്കും ഭംഗി നിറഞ്ഞ വീടാണിത്. ഈ വീടിൻറെ പുറമേ നിന്ന് നോക്കുമ്പോൾ
ഇത് കവുങ്ങ് കൊണ്ട് നിർമ്മിച്ച ഒരു വീട് ആണെന്ന് ആർക്കും അറിയാൻ പറ്റില്ല. ഇന്നത്തെ കാലത്ത് ചെങ്കല്ലു കൊണ്ടാണ് കൂടുതലായും ആളുകൾ വീടുകൾ നിർമ്മിക്കുന്നത്. എന്നാൽ കല്ല് എന്ന വസ്തുവിനെ തീർത്തും മാറ്റിമറിച്ചു കൗങ്ങ് എന്ന് മരം ഉപയോഗിച്ച് ഉണ്ടാക്കിയ വീട് ഏറെ കൗതുകം നിറഞ്ഞതാണ്.

സാധാരണ വീടുകളിൽ കയറുന്നതിന് അധികം വെളിച്ചം ഈ വീടിനകത്ത് ഉണ്ട്. അത് ഈ വീടിന്റെ ഡിസൈനിൻറെ പ്രത്യേകതയാണ്. പ്രകൃതിയോട് ഏറെ ഇണങ്ങിയ രീതിയിൽ ഉള്ള നിർമ്മിതിയാണ് ഈ വീട്ടിലുള്ളത് രണ്ടു നിലയിലാണ് ഈ വീടിൻറെ നിർമ്മാണം. ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ ഈ വീടിന് ആകെ ഇരുനൂറ് കിലോ കമ്പി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. സാധാരണ വീടുകൾക്ക് 2000 കിലോ വരെ പോകാം കമ്പിയുടെ തൂക്കം. ഈ വീടിൻറെ പ്ലാൻ തന്നെ ഏവരെയും ആകർഷിക്കും തരത്തിലുള്ളതാണ്. കിച്ചനും ഡൈനിങ് ഹാളും ഏറെ കൗതുകം നിറഞ്ഞ ഡിസൈൻ ഉള്ളതാണ്.

ഈ വീടിൻറെ പുറംഭാഗം വളഞ്ഞ ഡിസൈൻഓട് കൂടിയതാണ്. പുറമേനിന്ന് കണ്ടാൽ ആരും ഇത് കവുങ്ങ് ഉപയോഗിച്ച് നിർമ്മിച്ച വീട് ആണെന്ന് പറയില്ല. അകമേനിന്നു നോക്കിയാലും.. പ്ലാവിൻ തടി കൊണ്ടാണ് സ്റ്റെയർകേസ് നിർമ്മിച്ചിരിക്കുന്നത്. കവുങ്ങിൻ റീപ്പർ ഉപയോഗിച്ച് വളച്ച് കമ്പി കെട്ടുന്ന രീതിയിൽ കെട്ടിയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. വീടിൻറെ ചുമരിന് തിക്നെസ്സ് രണ്ട് ഇഞ്ച് മുതൽ മൂന്ന് ഇഞ്ച് വരെ ആണ്. ഇന്ത്യ ഗവൺമെൻറ് ഇൻസ്റ്റ്യൂട്ട് അംഗീകരിച്ച ഡിസൈനാണ് ഈ വീട്ടിലുള്ളത്.

കൂടുതൽ അറിയാനായി വീഡിയോ കാണുക