വീട്ടിൽ കടുക് ഉണ്ടോ. എന്നാൽ ഇങ്ങനെ ചെയ്താൽ ഒറ്റ കൊതുകു പോലും ബാക്കിയാകില്ല. അത്രയ്ക്കും ഫലപ്രദം.. കൂട്ടുകാരിലേക്ക് എത്തിക്കുക

പ്രധാനമായും വീട്ടിലോ പരിസരങ്ങളിലൊ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്.  ഇത് സമയാസമയങ്ങളില്‍  കളയാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.  ചപ്പ് ചവറുകള്‍ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാന്‍ കാരണമാകും. കൊതുകിനെ തുരത്താൻ ഇതാ ചില എളുപ്പ വഴികൾ..

കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള  ഓയിലുകള്‍ ഉപയോഗിക്കുന്നത് കൊതുക് ശല്യം അകറ്റാന്‍ നല്ലതാണ്. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റും.കൊതുകിനെ അകറ്റാൻ ഏറ്റവും മികച്ചതാണ് പുതിന ചെടി. പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും സഹായിക്കുന്നു. അത് പോലെ തന്നെ ഏറെ ഔഷധ ​ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടിൽ വളർത്തുന്നത് ആരോ​ഗ്യപരമായി നല്ലതാണ്. അതോടൊപ്പം കൊതുകിനെ അകറ്റാനും ​ഗുണം ചെയ്യും. തുളസി ചെടിച്ചട്ടിയിൽ വളർത്തി വീടിനുള്ളിൽ വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ ​ഗുണം ചെയ്യും.

കടുക് ഉപയോഗിച്ചുള്ള രീതി അറിയാനായി താഴെയുള്ള വീഡിയോ കാണുക

കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുകു കടിയിൽ നിന്നു രക്ഷനേടാം. പപ്പായ തണ്ടില്‍ മെഴുക് ഇരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ  പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് ലാര്‍വകള്‍ ഉള്ള വെള്ളത്തില്‍ ഒഴിച്ചാല്‍  അവ നശിക്കും.  

കൊതുകിനെ ഓടിക്കാൻ ഏറ്റവും നല്ലതാണ് നാരങ്ങ. ചെറുനാരങ്ങ മുറിച്ച് അതിനുള്ളിൽ ​ഗ്രാമ്പു കുത്തിവയ്ക്കുക. വാതിലുകൾ, ജനാലകൾ എന്നിവിടങ്ങളിൽ  വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ നല്ലതാണ്. നാരങ്ങയുടെ നീര് കെെയ്യിൽ തേച്ചിടുന്നതും നല്ലതാണ്. 

കാപ്പിപ്പൊടി അല്‍പ്പമെടുത്ത് ചെറിയ പാത്രങ്ങളില്‍ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ വരില്ല. ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാല്‍  കൊതുക് കടിക്കുന്നത്  തടയാം.