ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടോ ? എങ്കിൽ മൂത്രാശയത്തിൽ അണുബാധയുണ്ട്. പേടിക്കേണ്ട എന്താണ് പരിഹാരം എന്ന് പറയാം

ആണായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഏതൊരു പെണ്ണിനും തോന്നുന്ന രണ്ടു സമയങ്ങള്‍ ഉണ്ട് ഒന്ന്, പ്രസവവേദന വരുമ്പോള്‍, രണ്ട്, യാത്രയില്‍ മൂത്രശങ്ക വരുമ്പോള്‍. അതിശയോക്തിയായി തോന്നാമെങ്കിലും, ഇത് തന്നെയാണ് സത്യം. പെണ്ണിനെ പരിഗണിക്കാത്ത സ്ഥിതിയാണ് ഇന്നും നമ്മുടെ നാട്ടില്‍ പലയിടത്തും ഉള്ളത്. മൂത്രപ്പുരകളുടെ അഭാവവും, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആവശ്യത്തിനു സൗകര്യങ്ങള്‍ ഇല്ലാത്തതും കുറച്ചൊന്നുമല്ല സ്ത്രീകളെ വലക്കുന്നത്. ആര്‍ത്തവസമയത്ത് സാനിട്ടറി നാപ്കിന്‍ ഒഴിവാക്കാനും കൈക്കുഞ്ഞ് ഉള്ളവര്‍ക്ക് ഡയപ്പര്‍ മാറ്റാനും മറ്റും ഒരു ബാസ്കറ്റ് കിട്ടാക്കനിയുമാണ്.

ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്. എന്നാല്‍ കിഡ്നി മുതല്‍ മൂത്രനാളം വരെ എവിടെ അണുബാധ ഉണ്ടായാലും അതിനെ ഇങ്ങനെ തന്നെയാണു വിളിക്കുന്നത്. അണുബാധ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്‌ എന്നതിനനുസരിച്ച് ലക്ഷണങ്ങള്‍ ഏറിയും മാറിയുമിരിക്കും. പ്രതിരോധം:-ഏതു തരത്തിലുള്ളതാണെങ്കിലും പ്രതിരോധം പ്രതിവിധിയെക്കാള്‍ നല്ലതാണ് എന്നിരിക്കേ, മൂത്രത്തിലെ അണുബാധ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം ധാരാളമായി കുടിക്കുക. ചിലര്‍ക്ക് വെള്ളമെന്നാല്‍ ചായയും കാപ്പിയും കോളയും എന്തിന് മദ്യം പോലും ഉള്‍പ്പെടും. ഈ പ്രവണത തെറ്റാണ്.

പൊതുവേ തന്നെ മൂത്രത്തില്‍ അണുബാധക്ക് സാധ്യത കൂടിയ സ്ത്രീകളില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നു.മൂത്രത്തില്‍ പഴുപ്പ് ആണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഡോക്റ്റര്‍മാര്‍ നേരിടുന്ന മറുചോദ്യമാണ് ‘അതിനു ഞാന്‍ നല്ലോണം വെള്ളം കുടിക്കുന്നുണ്ടല്ലോ’ എന്ന്. ‘മൂത്രപ്പഴുപ്പ്’ എന്ന ഉപയോഗം തന്നെ തെറ്റാണ്. മൂത്രത്തില്‍ അണുബാധ ഉള്ളവര്‍ക്കെല്ലാം മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകണം എന്നില്ല. ഇതിനു വെള്ളംകുടിയുമായി നേരിട്ട് ബന്ധം ഉണ്ടാകണം എന്നുമില്ല. പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തില്‍ അണുബാധക്കുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ്. അതിലേക്ക് കടക്കുന്നതിനു മുന്‍പ് എന്താണ് Urinary Tract Infection/UTI എന്ന് പറയാം.പൊതുവേ പറഞ്ഞാല്‍ മൂത്രം അണുവിമുക്തമാണ്.

ഇവയെല്ലാം തന്നെ ശരീരത്തില്‍ ഉള്ള ജലാംശം വലിച്ചു പുറത്ത് കളഞ്ഞു ശരീരത്തിലെ ജലാംശം കുറച്ചു ദുരിതത്തില്‍ നിന്ന് ദുരന്തത്തിലേക്ക് നയിക്കുന്ന പാനീയങ്ങളാണ്. കഴിവതും ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി തിളപ്പിച്ചാറിയ വെള്ളവും കഞ്ഞിവെള്ളവും പഴച്ചാറുകളുമെല്ലാമായി സന്ധിയില്‍ ഒപ്പിടണം.മൂത്രം പിടിച്ചു വെക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. വീട്ടിലെ ക്ലോസറ്റ് കണ്ടാലേ മൂത്രം പോകൂ എന്ന് പറയുന്നവര്‍ക്ക് വേണ്ടി പ്രത്യേക ക്ലോസറ്റുകള്‍ ഓരോ ആശുപത്രിയിലും സജ്ജീകരിച്ചിട്ടുണ്ട് എന്ന് മനസിലാക്കുക. കൈയില്‍ കാനുല കുത്തിക്കയറ്റി രണ്ടു നേരം മരുന്ന് കയറ്റുന്നത് അത്ര സുഖകരമല്ല എന്നു കൂടി കൂട്ടിച്ചേര്‍ക്കുന്നു.സ്വകാര്യഭാഗം കഴുകുന്ന രീതിയും നേരത്തെ സൂചിപ്പിച്ചത് പോലെ മുന്നില്‍ നിന്ന് പിന്നോട്ട് ആയിരിക്കണം.

ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇടയ്ക്കിടെ വരുന്ന മൂത്രത്തിലെ അണുബാധക്ക് തുടര്‍ ടെസ്റ്റുകള്‍ അത്യാവശ്യമാണ്. ഏതു ബാക്റ്റീരിയാപുത്രി ( daugher cells എന്നാണ് പറയുക.അല്ലെങ്കിലും എല്ലാ കുറ്റവും പെണ്ണുങ്ങള്‍ക്കാണല്ലോ! ) ആണ് ഇതിനു പിന്നില്‍ എന്ന് കണ്ടു പിടിക്കാന്‍ യൂറിന്‍ കള്‍ച്ചറും ഇനി മറ്റു വല്ല വളര്‍ച്ചയോ അപാകതകളോ ആണോ ഇതിനു പിന്നില്‍ എന്നറിയാന്‍ സ്കാനിങ്ങും എക്സ് റേ ഉപയോഗിക്കുന്ന വിവിധ ടെസ്റ്റുകളും മറ്റും വേണ്ടി വന്നേക്കാം. ഒരു പക്ഷെ വൃക്കയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ ഇത് അത്യന്താപേക്ഷികമാണ്. ഇടുപ്പ് മുതല്‍ ഗുഹ്യഭാഗം വരെയുള്ള വേദന ഇതിന്റെ ലക്ഷണമാണ്((loin to groin pain). ഭയക്കേണ്ടതില്ല. കുറച്ചു കൂടുതല്‍ കാലം മരുന്നുകളുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരും എന്നതൊഴിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. കിഡ്നിയിലെ നീരും കല്ലുമൊന്നും കിഡ്നി അടിച്ചു പോയതിന്‍റെ ലക്ഷണങ്ങള്‍ അല്ലെന്ന് അറിയുക.

കൃത്യമായ ചികിത്സയും മുന്‍കരുതലുകളും ആവശ്യത്തിനു വെള്ളം കുടിയും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയാസമയം മൂത്രമൊഴിക്കും എന്നൊരു ശപഥവുമായി നടന്നോളൂ…മൂത്രത്തിലെ അണുബാധ നിങ്ങളുടെ പരിസരത്ത് പോലും വരില്ല. എന്നിട്ടും വരുന്ന അവസ്ഥ നിലനില്‍ക്കുന്നുവെങ്കിലും പേടിക്കേണ്ട, മരുന്നുകളുണ്ട്. ഇന്നത്തെ പെണ്ണിനെ തളയ്ക്കാന്‍ മാത്രം ഒരു ബാക്റ്റീരിയയും വളര്‍ന്നിട്ടില്ല.. നിങ്ങള്‍ ധൈര്യമായി മുന്നേറുക.