സ്വഭാവം മാറ്റണമെന്ന് മാത്രം പറയരുത്… അതെനിക്ക് ഇഷ്ടമല്ല… എന്നെ ഇവിടെ വരെ എത്തിച്ചത് അതാണ് :’ മീര ജാസ്മിന്റെ വാക്കുകൾ വൈറൽ

സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയരംഗത്തേക്ക് വരുന്നത്. അഭിനയിച്ച വേഷങ്ങളിപ്പോടെയെല്ലാം താരം ഇന്നും ജീവിക്കുകയാണ്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇന്നും അനിഷേധ്യമായി തിളക്കം സൂക്ഷിക്കുകയാണ്.

അവാർഡുകൾ ഒരുപാട് നേടിയെങ്കിലും 2007ന് ശേഷം മികച്ച കഥാപാത്രങ്ങൾ താരത്തിന് കിട്ടിയില്ല. വൈകാതെ തന്നെ പതിയെ പതിയെ സിനിമയിൽ നിന്നും മീര അകന്ന് പോകുകയാണുണ്ടായത്. പിന്നീട് കുടുംബ ജീവിതത്തിലും പരാചിതയായി താരം.

2018ൽ പൂമരം സിനിമയിൽ അഥിതി വേഷത്തിൽ താരം അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ മീരയുടെ ഒരു പഴയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്.

“എന്നെ സംബന്ധിച്ചെടത്തോളം എന്റെ ഐഡന്റിറ്റി വളരെ അത്യാവശ്യമാണ്. വ്യക്തിത്വം ഇല്ലാത്ത ഒരാളാണെങ്കിൽ ഞാനല്ല. പക്ഷേ ഞാൻ ആരെയും വേദനിപ്പിക്കാൻ പാടില്ല. ഞാനിപ്പോൾ ഭയങ്കര ബോൾഡാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. എന്റെ വ്യക്തിത്വം മറ്റൊരു വ്യക്തിയെ വേദനിപ്പിക്കാൻ പാടില്ല. അത് നമ്മൾ ശ്രദ്ധിക്കണം. അത് നമ്മൾ മാറ്റണം”

“പക്ഷേ എന്റെ സ്വഭാവം ഞാൻ മാറ്റാൻ പാടില്ല. അതാണ് ഇന്ന് എന്നെ ഇവിടെ എത്തിച്ചത്. നമ്മൾ ആരെയും വിഷമിപ്പിക്കാനോ ദ്രോഹിക്കാനോ പാടില്ല, അറിഞ്ഞോണ്ട്! അറിയാണ്ട പോലും നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല. അല്ലാതെ സ്വഭാവം മാറ്റണമെന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. അത് എങ്ങനെയാണ് മാറ്റുക? നമ്മൾ ആരാവണമെന്ന് ആകുന്നത് നമ്മുടെ സ്വഭാവമല്ലേ”

“ഞാൻ ഇങ്ങനെയാണെന്ന് പറഞ്ഞ് വേറെയൊരാൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ പാടില്ല. ഈ ഒരു ചിന്ത പണ്ട് എന്നിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ അതുണ്ട്”

മീര ജാസ്മിൻ പറഞ്ഞു. നമ്മളൊരു ആർട്ടിസ്റ്റായതുകൊണ്ട് ചിന്തകളൊക്കെ മാറാൻ സാധ്യതയുണ്ട്. അതല്ലാതെ ജീവിതം എന്ന് പറയുന്നത് പ്രേക്ഷകർ വിചാരിക്കുന്നത് പോലെ അത്ര കളർഫുൾ അല്ല. ഉയർച്ച താഴ്ചകൾ കൊണ്ടും ജീവിത സാഹചര്യങ്ങളിലെ പ്രശ്നങ്ങൾ കൊണ്ടും സങ്കീർണമാണ് പലരുടെയും ജീവിതം.

പൂമരം, പത്തുകല്പനകൾ, മഴനീർത്തുള്ളികൾ, ഇതിനുമപ്പുറം, ഒന്നും മിണ്ടാതെ,മിസ് ലേഖ, ലിസമ്മയുടെ വീട്, ലേഡീസ് & ജെന്റിൽമാൻ, മൊഹബത്ത്, പാട്ടിന്റെ പാലാഴി, ഫോർ ഫ്രൻസ്, മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ, വിനോദയാത്ര, രാത്രിമഴ, രസതന്ത്രം, അച്ചുവിന്റെ അമ്മ’, പെരു മഴക്കാലം, ചക്രം, പാഠം ഒന്ന്: ഒരു വിലാപം, സ്വപ്നക്കൂട്, കസ്തൂരിമാൻ, ഗ്രാമഫോൺ, സൂത്രധാരൻ തുടങ്ങിയ സിനിമകളിലൂടെയുള്ള തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയാണ് മീരാ ജാസ്മിൻ