ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് 1000 രൂപ വരെ സ്കോളർഷിപ്പ്

സാമൂഹ്യനീതി വകുപ്പ് മുഖാന്തരം വിദ്യാകിരണം എന്ന പദ്ധതിയാണ് ഈ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത് ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്ന ഒരു പദ്ധതിയാണ് വിദ്യാകിരണം. ഓരോ ജില്ലയിൽ നിന്ന് ഓരോ വിഭാഗത്തിൽ നിന്ന് ഓരോ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന ഒരു പദ്ധതിയാണ് ഇത്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 300 രൂപയും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 500 രൂപയും വരെയാണ് നൽകുന്നത്. അതോടൊപ്പം തന്നെ പ്ലസ് വൺ പ്ലസ് ടു അതുപോലെതന്നെ ഐടിഐ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 750 രൂപ വീതമാണ് നൽകുന്നത്.

ബിരുദം ബിരുദാനന്തര ബിരുദം,പോളിടെക്നിക് തത്തുല്യ കോഴ്സ്,മറ്റ് പരിശീലന കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ആയിരം രൂപ വീതമാണ് വിതരണം ചെയ്യുന്നത്. സ്കോളർഷിപ്പ് ലഭിക്കാൻ അർഹത നേടുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളാണ് ഇനി പറയാൻ പോകുന്നത്. വീട്ടിൽ കുടുംബത്തിലെ വികലാംഗരായ മാതാപിതാക്കളുടെ മക്കൾക്ക് മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. അച്ഛന്റെയോ അമ്മയുടെയോ വൈകല്യം 40 ശതമാനമോ അതിനുമുകളിലുള്ള ആയിരിക്കണം ബിപിഎൽ കാർഡ് പകർപ്പ് അല്ലെങ്കിൽ നിങ്ങളുടെ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ വരുമാന സർട്ടിഫിക്കറ്റ്, വൈകല്യത്തിന് ശതമാനം കാണിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ്‌ സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റ് വൈകല്യ ഐഡന്റിറ്റി കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

പിന്നെ ഈ സ്കോളർഷിപ്പിന് പ്രധാന മാർഗനിർദേശങ്ങൾ എന്ത് എന്ന് പരിശോധിക്കാം എല്ലാ ക്ലാസ്സുകൾക്കും പത്ത് മാസത്തേക്ക് മാത്രമായിരുന്നു സ്കോളർഷിപ്പ് നൽകുക ഓരോ ക്ലാസ്സുകൾക്കും ഒറ്റത്തവണയായി സ്കോളർഷിപ്പ് നൽകുന്നത്. മറ്റു വിദ്യാഭ്യാസ സ്കോളർഷിപ്പ് പറ്റുന്നവർക്ക് ഒരു സ്കോളർഷിപ്പിന് അപേക്ഷിക്കുവാൻ അർഹതയില്ല. അതുപോലെതന്നെ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളൂ പക്ഷേ പാരലൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹതയില്ല അതുപോലെതന്നെ പാർട് ടൈം കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹതയില്ല.

പൂരിപ്പിച്ച അപേക്ഷാഫോമുകൾ നിങ്ങളുടെ ബന്ധപ്പെട്ട സ്ഥാപനമേധാവികൾ മുഖാന്തരം ജില്ലാ സാമൂഹികനീതി ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിക്കണം. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ അക്കൗണ്ടിൽ തുക എത്തിച്ചേരുകയും. ചെയ്യും.