പച്ചമുളക് അരി വാരിയിട്ടപോലെ കായ്ക്കും.! ! പച്ചമുളക് നന്നായി കായ്ക്കാൻ ഈ സിംപിൾ കാര്യങ്ങൾ ചെയ്താൽ മതി..!!

പച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. മഴക്കാലത്തും എളുപ്പത്തില്‍ വീടുകളില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിയാണ് പച്ചമുളക്. ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചമുളക് സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം.

കീടബാധ ചെറുക്കാനും നന്നായി കായ്‍കളുണ്ടാകാനും അല്‍പം പരിചരണം നല്‍കിയാല്‍ മതി. കടകളിൽ നിന്നാണ് പലരും പച്ചമുളക് മേടിക്കുന്നത്. എന്നാൽ ഒന്ന് മനസ്സ് വെച്ചാൽ വളരെ എളുപ്പത്തിൽ പച്ചമുളക് കൃഷി ചെയ്യാവുന്നതേ ഉള്ളു. വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും.

സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള്‍ ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്‍ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.

തൈകള്‍ വളര്‍ന്നു വരുന്ന മുറയ്ക്ക് വളപ്രയോഗം നടത്തുക കൂടാതെ ആവശ്യത്തിനു നനയ്ക്കുക. ” ഗ്രോ ബാഗിലെ വളപ്രയോഗം – ടെറസ് കൃഷിയിലെ വളപ്രയോഗം ” നോക്കുക. പച്ച മുളക് കൃഷിയിലെ പ്രധാന ശത്രു മുരടിപ്പ് രോഗമാണ്. ടെറസ്സില്‍ വളര്‍ത്തിയ പച്ച മുളകുകള്‍ക്ക് മുരടിപ്പ് അധികം ബാധിച്ചു കണ്ടിട്ടില്ല. ഇവിടെ കൊടുക്കുന്നത് എന്റെ പച്ച മുളക് കൃഷിയുടെ ചിത്രങ്ങള്‍ ആണ്. ഒരു രാസ വളവും കീടനാശിനിയും ഇല്ലാതെ നന്നായി കൃഷി ചെയ്യുന്നു. ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം, അല്ലെങ്കില്‍ മറിഞ്ഞു വീഴും.