നിങ്ങളുടെ ചാടിയ കുടവയർ ഉള്ളിലേക്ക് വലിയാൻ കുറച്ചു ജീരകം ഉപയോഗിച്ചാൽ മതി..!!

ലോക്ക്ഡൗൺ മൂലം വീട്ടിലിരുന്ന് കുടവയർ ചാടിയവർക്ക് വയർ കുറയ്ക്കാൻ വേണ്ടി ഇതാ ഒരു സിമ്പിൾ ഒറ്റമൂലി. വീട്ടിൽ തന്നെ ചെയ്യാവുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലി ആണിത്. ഇതിന് ആവശ്യമായത് ചെറുനാരങ്ങയും ജീരകവും ഒരുകപ്പ് വെള്ളവും മാത്രമാണ്…

ഈ ഒറ്റമൂലി ഉണ്ടാക്കുവാനായി ഒന്നര ടീസ്പൂൺ ജീരകം എടുത്ത് ചട്ടിയിൽ ഇട്ട് ചൂടാക്കണം കടുകു പൊട്ടുന്ന പോലെ പൊട്ടി വരുന്നതുവരെ ചൂടാക്കിയതിനുശേഷം ഒന്നര കപ്പ് വെള്ളം ഒഴിച്ച് വെള്ളം ഒരു കപ്പ് ആകുന്നതുവരെ തിളപ്പിച്ച് അതിലേക്ക് ഒരു പകുതി ചെറുനാരങ്ങ നീര് ചേർത്ത് കുടിക്കണം

ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകൾ കനം കുറഞ്ഞതും, കൂർത്തതും നീല കലർന്ന പച്ച നിറമുള്ളതുമാണ്. പൂക്കൾക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതൽ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പിൽ നിന്ന് 30-35 സെ. മി. ഉയരത്തിൽ ജീരകച്ചെടി വളരുന്നു.