കോവിഡ് രോഗം ഒരു തവണ വന്നവരിൽ എത്ര ദിവസം കഴിഞ്ഞു വീണ്ടും പിടിപെടും ? അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ

പ്രവാസി മലയാളികൾ പലർക്കും ഒരുതവണ കോവിഡ് ഇൻഫെക്ഷൻ വന്നു നെഗറ്റീവ് ആയ ശേഷം വീണ്ടും പോസിറ്റീവ് ആകുന്നതായി കേൾക്കുന്നു. ചൈനയിലും കൊറിയയിലും ജപ്പാനിലും രോഗം വന്നു മാറിയവരിൽ വീണ്ടും ഉണ്ടാകുന്നതായി മാധ്യമ വാർത്തകളുമുണ്ട്. കോവിഡ് രോഗം ഒരാൾക്ക് പിടിപെട്ട് മാറിയ ശേഷം എത്ര നാൾ കഴിഞ്ഞു വീണ്ടും വരും? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും അറിയേണ്ട ഇൻഫർമേഷൻ ആണിത്.

വൈറൽ രോഗങ്ങൾ ഒരിക്കൽ വന്നു മാറിയാൽ സാധാരണയായി ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ശരീരത്തിൽ ആൻറി ബോഡി നിലനിൽക്കുന്നത് കൊണ്ട് തുടർന്നുള്ള കുറച്ചു കാലയളവിലെങ്കിലും, വീണ്ടും അതേ വൈറസ് കൊണ്ടുള്ള രോഗബാധ ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്. ഈ കാലയളവ് ഓരോ വൈറസ് ബാധയിലും വത്യസ്തമാവും. ഉദാ: ചിക്കൻ പോക്സ് പോലുള്ള കുറേ രോഗങ്ങളിൽ ഏകദേശം മുഴുവൻ പേരിലും ജീവിതകാലം മുഴുവൻ രോഗ പ്രതിരോധ ശേഷി നൽകും. എന്നാലീ നൂതനവൈറസിനെ കണ്ടെത്തിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. അത് കൊണ്ട് തന്നെ, ഒന്നിലധികം തവണ ഈ രോഗം ഒരാൾക്ക് വരാൻ സാധ്യതയുണ്ടോ എന്നറിയാൻ, ദീർഘകാല ആധികാരിക പഠനങ്ങൾ വരണം.

ഇതുവരെ ചൈന പോലെയുള്ള രാജ്യങ്ങളിൽ, രോഗം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുകയും, പിന്നീട് ഒരു മൂർദ്ധന്യാവസ്ഥയിൽ എത്തിയതിന് ശേഷം വീണ്ടും താഴേക്ക് വരുന്നതും കാണാം. ഇത്തരമൊരു ആരോഹണാവരോഹണ മാതൃക സാധാരണ കാണുന്നത്, രോഗമുക്തരായവർ പ്രതിരോധം ആർജ്ജിക്കുന്ന പകർച്ചവ്യാധികളിലാണ്.നല്ലൊരു ശതമാനം ജനതയിലും രോഗം വന്ന് മാറിപ്പോയതിന് ശേഷം, കൂട്ടായപ്രതിരോധം (herd immunity) മെച്ചപ്പെടുമ്പോഴാണ്, പുതിയ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത്. കോവിഡ് രോഗത്തിലും ഇതുവരെ ഇങ്ങനെ ഒരു മാതൃക തന്നെയാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ, ഒരിക്കൽ രോഗം വന്ന് മാറി പോയവരിൽ, രണ്ടുമൂന്ന് മാസത്തേക്കെങ്കിലും വീണ്ടും വരാൻ സാധ്യതയില്ല എന്ന് തന്നെ അനുമാനിക്കാം. കൃത്യമായ ഒരു കാലയളവ് കണ്ടെത്തിയെടുക്കണമെങ്കിൽ കാലതാമസമെടുക്കും.