“അത്‌ N95 മാസ്‌കാണ്‌ ലാൽ ജൂനിയറേ.. നിങ്ങൾക്ക്‌ കൊറോണ വന്നാലും വല്ല്യ സീനൊന്നും ഉണ്ടാവില്ലായിരിക്കാം. പിതാജിയെ ഓർത്തെങ്കിലും.. – ഡോക്ടറുടെ വാക്കുകൾ

ഡോ ഷിംന അസീസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം..

പോയിന്റ്‌ 1 : കോവിഡ്‌ കാലം അവസാനിച്ചിട്ടില്ല റിപ്പോർട്ടർ ചേട്ടാ… കോവിഡ്‌ കാലത്ത്‌ ഉള്ള ആദ്യത്തെ മലയാള സിനിമ ചിത്രീകരണം ആണ്‌ ആ നടക്കുന്നത്‌. പോയിന്റ്‌ 2 : അത്‌ N95 മാസ്‌കാണ്‌ ലാൽ ജൂനിയറേ. ഒന്നാമത്‌ ആരോഗ്യപ്രവർത്തകർക്ക്‌ മാത്രമേ നിലവിൽ അത്‌ നിർദേശിക്കുന്നുള്ളൂ. ഇനി അഥവാ ഇടുന്നുണ്ടെങ്കിൽ അത്‌ മണ്ടക്ക്‌ കേറ്റി വെച്ച്‌, യാതൊരു അകലവും പാലിക്കാതെ മൂക്ക്‌ വെളിയിലാക്കിയ റിപ്പോർട്ടറുടെ വായ്‌ക്കകത്ത്‌ കേറിയിരിക്കരുത്‌.

പോയിന്റ്‌ 3: അച്‌ഛൻ ലാൽ എന്ന സംവിധായകനെയും നടനെയും ഞങ്ങൾ മലയാളികൾക്ക്‌ വല്ല്യ ഇഷ്‌ടമാ. ഗൂഗിൾ പറഞ്ഞത്‌ പ്രകാരം ജീനിന്റച്ഛൻ വല്ല്യ ലാലിന്‌ 62 വയസ്സ്‌. പൊന്ന്‌ ജീനേ, നിങ്ങൾക്ക്‌ കൊറോണ വന്നാലും വല്ല്യ സീനൊന്നും ഉണ്ടാവില്ലായിരിക്കാം. പിതാജിയെ ഓർത്തെങ്കിലും ഒന്ന്‌ സൂക്ഷിക്കരുതോ?

പോയിന്റ്‌ 4: റിപ്പോർട്ടർ ബ്രോ, ആ ചങ്ങായിന്റെ അടുത്തൂന്ന്‌ ഇച്ചിരെ ദൂരത്തിരുന്ന്‌ ഫ്രെയിം സെറ്റ്‌ ചെയ്യാൻ ക്യാമറമോനോട്‌ പറയാനുള്ള ബോധം പോലൂല്ലേ നിങ്ങൾക്ക്‌? ആ പിന്നേ, മൂക്ക്‌ പുറത്തിട്ട്‌ മാസ്‌ക്‌ ധരിക്കുന്നത്‌ വേറെ ഏതാണ്ട്‌ പുറത്തിട്ട്‌ അണ്ടർവെയർ ഇടുന്ന പോലെയാണ്‌. ശ്രദ്ധിക്കുമല്ലോ.

പോയിന്റ്‌ 5: ഇത്‌ വായിക്കുന്ന നിങ്ങടെ മാസ്‌ക്‌ താടീടെ മേലെയാണ്‌ മിഷ്‌ഠർ. വലിച്ച്‌ കേറ്റങ്ങോട്ട്‌. എന്നിട്ട്‌ കൈ കഴുകി വരുന്നതാ നിങ്ങക്കൊക്ക നല്ലത്‌.

വെറുതേ എന്നെ വയലന്റാക്കരുത്‌ 😠😠

കടപ്പാട്: Dr. Shimna Azeez

Leave a Comment