മുഖത്തെ എല്ലാതരത്തിലുള്ള പാടുകളും കുരുക്കളും മാറി മുഖം സുന്ദരമാക്കാം വെറും മിനിട്ടുകള്‍ മാത്രം മതി…

കർമം ചെയ്തു ഫലം ഇച്ഛിക്കാതിരിക്കുക എന്ന രീതിയിലാണു മിക്കവരും ചർമപ്രശ്നങ്ങൾക്കു ചികിൽസകൾ നടത്തുന്നത്. പരസ്യങ്ങളിൽ കാണുന്ന ലേപനങ്ങൾ ഒന്നൊഴിയാതെ മുഖത്ത് തേച്ചുപിടിപ്പിക്കും. ആ ക്രീം പുരട്ടിയതിൽപിന്നെ എന്റെ മുഖത്തിനു തിളക്കം കൂടി എന്നു സുഹൃത്തുക്കളിലാരെങ്കിലും പറഞ്ഞാൽ പിന്നെ വൈകാതെ ആ ക്രീമും വാങ്ങി പ്രയോഗിക്കും. ഇവയൊന്നും ഉദ്ദേശിച്ച ഫലം തന്നില്ലെങ്കിൽ ഓ..സാരമില്ല, നമ്മളൊന്നും ചെയ്തില്ല എന്നു വരരുതല്ലോ എന്നു നെടുവീർപ്പിടും.

ഏറ്റവും മുകളിലായി മൃതകോശങ്ങളുടെ ഒരു ആവരണവും ഉണ്ട്. ശരീരത്തിന്റെ വീടാണ് ചർമം. വെയിലേറ്റു വാടാതെ, മഴ നനഞ്ഞു കുളിരാതെ വീട് അതിനുള്ളിലുള്ളവരെ സംരക്ഷിക്കാറില്ലേ, സമാനമായ ജോലിയാണ് ചർമവും ചെയ്യുന്നത്. ശരീരത്തിന്റെ ഊഷ്മാവ് സ്ഥിരതയോടെ നിലനിർത്തുന്നതു ചർമത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വിയർപ്പാണ്. അൾട്രാവയലറ്റ് രശ്മികളിൽനിന്നു ശരീരത്തെ സംരക്ഷിക്കുന്നതു ചർമത്തിൽ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന പിഗ്മന്റും.

എണ്ണഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എണ്ണ (സെബം) യ്ക്ക് ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. നമ്മെ ചിറകിനുള്ളിൽ ഒതുക്കി സൂക്ഷിക്കുന്ന വീടിനോട് കാണിക്കുന്ന അതേ ശ്രദ്ധ ചർമത്തോടും കാണിക്കണം. അടിച്ചു തുടച്ചു വൃത്തിയാക്കുന്ന ശുഷ്കാന്തി ചർമസംരക്ഷണത്തിലും വേണം. ചർമം നാലു സ്വഭാവത്തിലുണ്ട്.

മുഖം വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചൂടുവെള്ളത്തില്‍ മുഖം കഴുകിയ ശേഷം ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ക്ലെൻസിങ് മിൽക് വാങ്ങി ഉപയോഗിക്കാം. അല്‍പസമയത്തിനു ശേഷം ടവ്വല്‍ നനച്ച് മുഖം തുടച്ചെടുക്കാം. ശേഷം അല്‍പം ബദാം ഓയില്‍ പുരട്ടാം.

മസാജ് ചെയ്യുകയാണ് മറ്റൊന്ന്. ഫേഷ്യല്‍ ചെയ്യുന്നതിനു മുന്നോടിയായാണ് പലരും മസ്സാജ് ചെയ്യുന്നത്. എന്നാല്‍ അല്ലാത്തപ്പോഴും മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

Leave a Comment