വളരെ വളരെ വിലപ്പെട്ട അറിവാണ് ഇവിടെ കൊടുക്കുന്നത്.. ഇന്ന് എല്ലാ പ്രായക്കാരും അറിയേണ്ടത്.. ഒരു അഞ്ചു മിനിട്ടു മാറ്റി വച്ച് ഈ കാര്യങ്ങൾ അറിയൂ.. വെറുതെയാവില്ല

ലോകത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് ഹൃദ്രോഗം മൂലമാണ്. കൊഴുപ്പടിഞ്ഞിട്ടുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്ന അസുഖം. ഇത് നമ്മളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ആദ്യം ചെറിയ തോതിൽ കൊഴുപ്പുകൾ രക്തക്കുഴലുകളിൽ അടിയുകയും ക്രമേണ ആ കൊഴുപ്പുകൾ വളർന്നു രക്തക്കുഴലിനെ കംപ്ലീറ്റ് ആയിട്ട് ബ്ലോക്ക് ആക്കുകയും ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ആദ്യം നെഞ്ചുവേദന അനുഭവപ്പെടുന്നു. അതോടൊപ്പം ചില രോഗികൾക്ക് വിയർപ്പ് ഛർദ്ദിക്കാൻ തോന്നുക ഇതൊക്കെയാണ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ. ഇങ്ങനെയുള്ളവർ ഉടനെ തന്നെ ആശുപത്രിയിൽ സമീപിക്കുകയും ഇസിജി എടുത്തു നോക്കി ഹാർട്ട് അറ്റാക്ക് ആണെങ്കിൽ അതിനുള്ള ചികിത്സാരീതി അവലംബിക്കുകയും ചെയ്യേണ്ടതാണ്. എപ്പോഴും നമ്മൾ മരുന്നിനെ ആശ്രയിക്കേണ്ടതില്ല. ചികിത്സാരീതിയിൽ ഏറ്റവും പ്രധാനം വേണ്ടത് കർക്കശമായ ജീവിതശൈലി രീതികളാണ്. അതായത് വ്യായാമം കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഷുഗർ ഉള്ളവർ മധുരമുള്ള ഭക്ഷണം കഴിക്കാതിരിക്കുക ഉള്ളവർ ഉപ്പ് വളരെയധികം കുറയ്ക്കുക. ചിലപ്പോൾ പേഷ്യൻസിന് നടക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഇങ്ങനെയുള്ളവർക്ക് 100% ബ്ലോക്ക് ഉണ്ടാവുകയില്ല. അവർക്ക് ഏകദേശം 70% ബ്ലോക്ക് ഉണ്ടെങ്കിൽ രോഗികൾക്ക് നടക്കുമ്പോൾ നെഞ്ചുവേദന വരും. ഇങ്ങനെയുള്ളവർ ഉടനെ ആശുപത്രിയിൽ പോകണമെന്നില്ല.

അവർ അപ്പോയ്ന്റ്മെന്റ് എടുത്ത് ഹൃദ്രോഗ വിദഗ്ധനെ കാണണം. ഹൃദ്രോഗ വിദഗ്ധൻ പൊതുവേ എക്കോ കാർഡിയോ ഗ്രാഫി റെഡ്മിൽ ടെസ്റ്റ് എന്നിവ ചെയ്യാൻ പറയും ബ്ലോക്കിന്റെ ലക്ഷണം കാണുന്നുണ്ടെങ്കിൽ ആൻറ്റോഗ്രാം ചെയ്യുകയും ആൻജിയോഗ്രാം ആൻജിയോഗ്രാമിൽ ബ്ലോക്ക് ഉണ്ടെങ്കിൽ അത് മാറ്റുകയും ചെയ്യേണ്ടതാണ്. ബ്ലോക്ക് ഉണ്ടാകുന്നതിന് പല കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തത് നമുക്ക് മാറ്റാൻ സാധിക്കാത്ത കാര്യങ്ങൾ ആണ്.അതായത് പുരുഷന്മാർക്ക് പൊതുവെ ഹൃദ്രോഗം കൂടുതലായി കാണപ്പെടും. രണ്ടാമത്തേത് പ്രായമാണ്. പൊതുവേ പുരുഷന്മാർക്ക് 45 വയസിനു ശേഷം ഹാർട്ട് അറ്റാക്ക് വരാൻ സാധ്യത കൂടുതലാണ്. അതുപോലെ സ്ത്രീകൾക്ക് 50 വയസ്സു കഴിഞ്ഞാൽ അതായത് മെൻസസ് കഴിഞ്ഞാൽ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കൂടിവരുന്നു. അതുപോലെ നമ്മുടെ കുടുംബത്തിൽ പാരമ്പര്യമായി ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിൽ അങ്ങനെയുള്ള കുടുംബത്തിലുള്ള അങ്ങനെയുള്ള കുടുംബത്തിലുള്ളവർക്ക് ഹൃദ്രോഗം കൂടാൻ സാധ്യതയുണ്ട്. ഈ കാരണങ്ങളെല്ലാം നമുക്ക് മാറ്റാൻ സാധിക്കില്ല.പക്ഷേ നമുക്ക് മാറ്റാൻ സാധിക്കുന്ന പല കാരണങ്ങളുണ്ട്. അതായത് ബ്ലഡ്‌ പ്രഷർ ഷുഗർ അമിതവണ്ണം വ്യായാമം ചെയ്യാതിരിക്കുക.അമിതവണ്ണമുള്ളവർ തട്ടി കുറയ്ക്കുക.വ്യായാമം ചെയ്യാതിരിക്കുക എന്ന്പറയുന്നത് ഹൃദ്രോഗം കൂട്ടാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം ആയിട്ടാണ് ഇപ്പോൾ കരുതുന്നത്. വ്യായാമം നിർബന്ധമായും എല്ലാ രോഗികളും ചെയ്യണം.

Leave a Comment