ഇത് അഭിമാന നിമിഷം. ശൈലജ ടീച്ചർ ബിബിസിയിൽ തൽസമയം. വൈറലാകുന്ന വീഡിയോ കാണാം..

കൊറോണ പ്രതിരോധത്തിൽ കേരളം കൈകൊണ്ട മാർഗ്ഗങ്ങളും രീതികളും അന്താരാഷ്ട്ര മാധ്യമം ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടിക്രമങ്ങളും പ്രതിരോധപ്രവർത്തനങ്ങളും മന്ത്രി ബിബിസി അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടിയായി നൽകി. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളം ഡിസാസ്റ്റർ എന്ന ഫേസ്ബുക്കിൽ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ആർദ്രം പദ്ധതിയെ കുറിച്ചും അതിന്റെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി ബിബിസി യുമായി പങ്കുവച്ചു. കേരളത്തിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ബിബിസി സംപ്രഷണം ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിവരുന്ന മലയാളികളെയും പ്രവാസികളുടെയും കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി വ്യക്തമായി മറുപടി നൽകി. വിഡിയോ കാണാം. എന്തായാലും ഇത് കേരളത്തെ സംബന്ധിച്ചു് അഭിമാന നിമിഷമാണ്. ഇതിനു മുൻപും കേരളത്തെയും, കേരളത്തിലെ കോവിഡിന് എതിരായ ആരോഗ്യ പ്രവർത്തനങ്ങളെയും പ്രശംസിച്ചു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകൾ കൊടുത്തിരുന്നു.

Leave a Comment