കൊറോണായ നേരിടാൻ 20 ലക്ഷം കോടിയുടെ പാക്കേജ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനം.

കൊറോണായ നേരിടാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഈ സാമ്പത്തിക പാക്കേജ് രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും, മധ്യവർഗത്തിനും നികുതി ദായകർക്കും ഉദ്യോഗസ്ഥർക്കും ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യം തോല്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണക്കെതിരായ പോരാട്ടം നാല് മാസം പിന്നിട്ടു. പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി രാജ്യത്തിന് പുതിയ അവസരങ്ങളാണ് നല്‍കിയിരിക്കുന്നത്. സ്വയം പര്യാപ്തത നേടുകയാണ് മുഖ്യം. കൊറോണക്കെതിരായ പോരാട്ടം തുടങ്ങിയപ്പോള്‍ ഇന്ത്യ പിപിഇ കിറ്റുകള്‍ നിര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യ  പ്രതിദിനം രണ്ട് ലക്ഷം പിപിഇ കിറ്റുകളും എന്‍ 95 മാസ്‌ക്കുകളും നിര്‍മ്മിക്കുന്നു. ലോകത്തിന്റെ തന്നെ പ്രതീക്ഷയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

Leave a Comment