മകൻ​ അമ്മയെ ശ്മശാനത്തിൽ ജീവനോ​ടെ കുഴിച്ചിട്ടു. പോലീസ് വന്ന് രക്ഷിച്ചു. മകനെ അറസ്റ്റു ചെയ്തു

ചൈനയിൽ രോഗിയായ മാതാവിനെ ജീവനോടെ കുഴിച്ചുമൂടിയ മകനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. സ്​ത്രീയെ മൂന്നു ദിവസത്തിന് ശേഷം ശ്​മശാനത്തിലെ അഴുക്ക്​ നിറഞ്ഞ കുഴിയിൽ ​െപാലീസ്​ ജീവനോടെ കണ്ടെത്തി. സഹായത്തിന്​ വേണ്ടി നിലവിളിച്ച ഇവർ​ അർധ ബോധാവസ്ഥയിലായിരുന്നുവെന്നും തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ്​ അറിയിച്ചു. 

കിടപ്പുരോഗിയായ 79 വയസുള്ള മാതാവിനെ പരിചരിച്ച്​ മടുത്തതിനാലാണ്​ ഉപേക്ഷിച്ചതെന്ന്​ ​പ്രതി പറഞ്ഞതായി ചൈനയിലെ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ചൈനയിലെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലും പൊതുജനാരോഗ്യ സഹായം ലഭിക്കാറില്ല.

​മേയ്​ രണ്ടിന് മകൻ ഭാഗികമായി തളർന്ന അമ്മയെ വീൽബാരോയിൽ കൊണ്ടുപോയത്​ കണ്ടതായും പിന്നീട്​ അവർ തിരിച്ചെത്തിയില്ലെന്നും പ്രതിയുടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ പൊലീസ്​ ഇയാ​ളെ ഷാങ്‌സി പ്രവിശ്യയിലെ ജിങ്‌ബിയാനിൽ നിന്നും കസ്​റ്റഡിയിലെടുത്തു.  ചോദ്യം ​ ചെയ്യലിൽ ഇയാൾ അമ്മ​യെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ അവശനിലയിലായ മാതാവിനെ കണ്ടെത്തിയത്​. 

Leave a Comment