ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിച്ചാല്‍ എന്തു സംഭവിക്കും എന്ന് അറിയാമോ

ഇഞ്ചി ഭക്ഷണത്തിലെ പ്രധാന ചേരുവയാണ്. ഇതു മാത്രമല്ല, പല രോഗങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിയ്ക്കുന്ന ഒന്നുമാണ്.

കുടിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഇഞ്ചിയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഇഞ്ചിയ്ക്കു കഴിയും. അപചയപ്രക്രിയ ശക്തിപ്പെടുത്താനും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കാനും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ സഹായകം.

രക്തം നേര്‍പ്പിയ്ക്കാന്‍ കഴിയുന്നതു കൊണ്ടുതന്നെ ഇഞ്ചിവെള്ളം ബിപി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. കോര്‍ട്ടിസോള്‍ തോത് കുറയ്ക്കുന്നതു കൊണ്ടുതന്നെ വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പൊഴിവാക്കാനും സഹായകം. ദഹനപ്രക്രിയ ശരിയായി നടക്കാന്‍ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. ദഹക്കേടു പോലുള്ള പ്രശ്‌നങ്ങള്‍ വരുന്നതു തടയും. ഇതിലെ സിങ്ക് , മഗ്നീഷ്യം, ക്രോമിയം എന്നിവ അലര്‍ജി ചെറുക്കാന്‍ നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഈ വെള്ളം ഏറെ നല്ലതാണ്.

Leave a Comment