ആരോഗ്യസേതു ആപ്പിൽ സുരക്ഷ പ്രശ്​നം ഉണ്ടെന്ന് കണ്ടെത്തി. രാഹുൽ പറയുന്നതിൽ കാര്യമുണ്ടെന്ന്​ സൈബർ വിദഗ്​ധർ

കോവിഡ്​ വ്യാപനം കണ്ടെത്താനുള്ള ആരോഗ്യസേതു ആപ്ലി​േക്കഷനിൽ ചില സുരക്ഷ പ്രശ്​നങ്ങളുണ്ടെന്ന കോ​ൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ സംശയം ശരിവെച്ച്​ സൈബർ വിദഗ്​ധർ. സാ​ങ്കേതികവിദ്യ നമ്മെ സുരക്ഷിതമാക്കും. എന്നാൽ, ജനങ്ങളെ അവരുടെ അനുവാദമില്ലാതെ നിരീക്ഷിക്കുന്നതിനുള്ള പരിഷ്​കൃത സംവിധാനമാണ്​ ആരോഗ്യ സേതുവെന്നായിരുന്നു രാഹുലി​​​െൻറ അഭിപ്രായം.  

ഫ്രഞ്ച്​ സൈബർ സുരക്ഷ വിദഗ്​ധനായ എലിയട്ട്​ അൽഡേഴ്​സൺ ആണ്​ ആപ്പിൽ സുരക്ഷ പ്രശ്​നമുണ്ടെന്നും കോൺഗ്രസ്​ നേതാവി​​​െൻറ സംശയം ശരിയാണെന്നും പറഞ്ഞ്​ രംഗത്തു വന്നിരിക്കുന്നത്​. ഫ്രഞ്ച്​ ടെലിവിഷൻ ഷോക്കു നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തി​​​െൻറ അഭിപ്രായം. 

‘‘ഹായ്​ ആരോഗ്യ സേതു, ആപ്പിൽ സുരക്ഷ പ്രശ്​നം കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ 90 കോടി ജനങ്ങളു​െട സ്വകാര്യത അപകടത്തിലാണ്​. നിങ്ങൾക്ക്​ സ്വകാര്യമായി എന്നെ ബന്ധപ്പെടാൻ പറ്റുമോ? രാഹുൽ ഗാന്ധി പറഞ്ഞത്​ ശരിയാണ്​’’എന്ന്​ അൽഡേഴ്​സൺ പിന്നീട്​ ട്വീറ്റ്​ ചെയ്യുകയും ചെയ്​തു. 

ട്വീറ്റ്​ ചെയ്​ത്​ 49 മിനിറ്റ്​ കഴിഞ്ഞപ്പോൾ കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ വിദഗ്​ധർ തന്നെ ബന്ധപ്പെട്ടതായും അവരുമായി പ്രശ്​നം ചർച്ച ചെയ്​തതായും അൽഡേഴ്​സൻ പറഞ്ഞു. നേരത്തേ, ഇറാന്‍റെ കോവിഡ്​-19 ആപ്പും അൽഡേഴ്​സൻ പരിശോധിച്ചിരുന്നു. ആപ്​ വഴി ഇറാൻ പൗരൻമാരുടെ വിവരങ്ങൾ ചോരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Leave a Comment