ഇത് ചരിത്ര നിമിഷം. വയനാട്ടിലെ ആദിവാസി സമുദായത്തിൽ നിന്നുളള ശ്രീധന്യ സുരേഷ് IAS ഇന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതല ഏൽക്കുന്നു. അഭിനന്ദനങ്ങൾ

വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തിൽ നിന്നുളള ശ്രീധന്യ സുരേഷ് IAS ഇന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതല ഏൽക്കുന്നു ….. കേരളത്തിൽ ആദ്യമായാണ് ഒരു ആദിവാസി പെൺകുട്ടിക്ക് IAS ലഭിക്കുന്നത് …. വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് – കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ സുരേഷ്

വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ‌്. 85 ശതമാനം മാർക്കോടെ  തരിയോട‌് നിർമ്മല ഹയർസെക്കൻഡറി സ‌്കൂളിൽനിന്നാണ‌് എസ‌്എസ‌്എൽസി പാസായത‌്. തരിയോട‌് ഗവ. ജിഎച്ച‌്എസ‌്എസിൽനിന്ന‌് പ്ലസ‌് ടുവും കോഴിക്കോട‌് ദേവഗിരി കോളേജിൽനിന്ന‌് സുവോളജിയിൽ ബിരുദവും അപ്ലൈഡ് സുവോളജിയിൽ കലിക്കറ്റ‌് സർവകലാശാല ക്യാമ്പസിൽനിന്ന‌് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് എട്ടു മാസത്തോളം വയനാട് എൻ ഊര് ടൂറിസം പദ്ധതിയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. തുടന്നാണ്‌ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ചേർന്നത്. തിരുവനന്തപുരം ഫോർച്യൂൺ  സിവിൽ സർവീസ് എക്സാമിനേഷൻ  ട്രെയിനിങ് സൊസൈറ്റിയ്ക്കു കീഴിൽ ആയിരുന്നു പരിശീലനം. ഇപ്പോൾ ഫോർച്യൂൺ സിവിൽ സർവീസ‌് അക്കാദമയിൽ വിദ്യാർഥികൾക്ക‌് ക്ലാസെടുക്കുകയാണ‌് ശ്രീധന്യ. സഹോദരി സുശിത സുരേഷ‌് പാലക്കാട‌് കോടതിയിലെ ലാസ‌്റ്റ‌് ഗ്രേഡ‌് ജീവനക്കാരിയാണ‌്. സഹോദരൻ ശ്രീരാഗ‌് സുരേഷ‌് മീനങ്ങാടി പോളിടെക‌്നിക‌് വിദ്യാർഥിയാണ‌്

സിവില്‍ സര്‍വ്വീസ് എന്ന മോഹത്തിലേക്ക് താന്‍ എത്തിയതിന് പിന്നില്‍ 2016 ലുണ്ടായ ഒരു സംഭവമാണെന്ന് ശ്രീധന്യ പഞ്ഞിരുന്നു. അന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്രീധന്യ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു പരിപാടിക്കിടെ, അന്നത്തെ മാനനന്തവാടി സബ്ബ് കലക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു എത്തുകയുണ്ടായി. അദ്ദേഹത്തിന് ലഭിച്ച സ്വീകരണവും ആദരവുമാണ് തന്റെ ഉളളില്‍ ഐഎഎസ് എന്ന സ്പാര്‍ക്ക് ഇട്ടതെന്നായിരുന്നു ശ്രീധന്യ പറഞ്ഞത്.

വയനാട്ടിലെ സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും ഗവർണർ പി സദാശിവവും ശ്രീധന്യയെ അഭിനന്ദിച്ചിരുന്നു. ശ്രീധന്യയുടെ കഠിനാദ്ധ്വാനവും ആത്മസമർപ്പണവുമാണ് അവരുടെ സ്വപ്‌നം സഫലമാക്കാൻ സഹായിച്ചത്. ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ്. തെരഞ്ഞെടുത്തിരിക്കുന്ന കർമ്മ മേഖലയിൽ മികച്ച വിജയം നേടാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും രാഹുലിന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.

ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അന്നത്തെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ശ്രീധന്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഏപ്രിൽ ഏഴിന് രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലെ ഗസ്റ്റ് ഹൗസില്‍ വച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഐഎഎസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ, അച്ഛന്‍ സുരേഷ് അമ്മ കമല സഹോദരന്‍ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവര്‍ണറെ കാണാനെത്തിയത്. വയനാട് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.

Leave a Comment