വീട്ടിലെ പച്ചക്കറിച്ചെടികളിൽ കായികളെ നശിപ്പിക്കുന്ന ഉറുമ്പുകളെ തുരത്താൻ ചില പൊടിക്കൈകള്‍

അടുക്കളയിലെയും പച്ചക്കറിത്തോട്ടത്തിലെയും പ്രധാന ശത്രുക്കളാണ് ഉറുമ്പുകള്‍. പച്ചക്കറികളുടെ തളിര്‍ ഇലകളും പാകമായി വരുന്ന കായ്കളും ഉറുമ്പുകള്‍ നശിപ്പിക്കാറുണ്ട്. വേനല്‍ക്കാലത്തും തണുപ്പുക്കാലത്തും ഉറുമ്പുകളുടെ ആക്രമണം അടുക്കളത്തോട്ടത്തില്‍ രൂക്ഷമാണ്. പയര്‍, തക്കാളി, മുളക്, കറിവേപ്പ്, വെള്ളരി തണ്ണിമത്തന്‍ തുടങ്ങിയ പച്ചക്കറി വിളകള്‍ നശിപ്പിക്കുന്നതില്‍ മുന്നില്‍ ഉറുമ്പുകളാണ്. വീട്ടില്‍ത്തന്നെ നിഷ്പ്രയാസമുണ്ടാക്കാവുന്ന ചില മിശ്രിതങ്ങള്‍ ഉപയോഗിച്ച് ഇവയെ ഒരു പരിധിവരെ അകറ്റാം.

1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ ഓടിക്കും.

2. പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക.

3. കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക.

4.ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്‌പ്രേ ചെയ്യുക.

5. മുളകുപൊടി, ഉപ്പ് എന്നിവ വിതറുകയോ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുകയോ ചെയ്യാം.

6. കര്‍പ്പൂരതുളസി ഉണക്കിപ്പൊടിച്ച് വിതറുക.

7. കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ഒരു തുണിയില്‍ കുറച്ചെടുത്ത് ഉറുമ്പു വരുന്ന ഭാഗത്ത് തുടച്ചിടുക.

Leave a Comment