പച്ചക്കറികളുടെ വിളവ് ഇരട്ടിയാക്കും, വളര്‍ച്ച അതിവേഗത്തിലാക്കും ഈ ജീവൻശക്തി ലായനി.. തയ്യാറാക്കുവാൻ വളരെ എളുപ്പം

നമ്മുടെ അടുക്കളത്തോട്ടത്തില്‍ സ്ഥിരം നേരിടുന്ന ചില പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രതിവിധികളുമാണിത്. കാര്‍ഷിക മേഖലയിലെ ദീര്‍ഘകാലത്തെ പരിചയമുള്ള പി. വിക്രമനാണ് (റിട്ട. ജോയന്റ് ഡയറക്റ്റര്‍ അഗ്രികള്‍ച്ചര്‍) കൃഷി രീതികള്‍, രോഗ കീട നിയന്ത്രണമാര്‍ഗങ്ങള്‍ പങ്കുവെയ്ക്കുന്നത്.

1. തക്കാളിയുടെ ഇല കരിയുന്നു– വെള്ളീച്ചയുടെ ആക്രമണമാണിതിന് കാരണം. ഡിഷ് വാഷ് സോപ്പ് ലയിപ്പിച്ച പച്ചവെള്ളം ഇലകളുടെ അടിയില്‍ പതിക്കത്തക്ക വിധം ശക്തിയായി തെളിക്കുക. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക. പുളിച്ച കഞ്ഞിവെള്ളം അഞ്ച് ഇരട്ടി വെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്യുക. വെര്‍ട്ടിസിലിയം കഞ്ഞിവെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്യുക.

2. പയറില്‍ ചാഴിയുടെ ശല്യം– 10 ഗ്രാം വീതം കാന്താരി, വെളുത്തുള്ളി, കായം എന്നിവ വീതം 100 മില്ലി ലിറ്റിര്‍ ഗോമൂത്രത്തില്‍ കലക്കി അരിച്ചെടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു സ്‌പ്രേ ചെയ്യുക. ആത്തച്ചക്കക്കുരു/ വേപ്പിന്‍ കുരു ചതച്ചതു എന്നിവ വെള്ളത്തില്‍ കലക്കി അഞ്ച് വീര്യത്തില്‍ തളിക്കുക.

3. അമരയിലെ പൂക്കള്‍ പൊഴിയുന്നു– എല്ലുപൊടി തടത്തില്‍ ചേര്‍ക്കുക. അല്ലെങ്കില്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ചു ഒഴിക്കുക

4. വഴുതന ഇലയില്‍ സുക്ഷിരങ്ങള്‍– ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം ബാര്‍ സോപ്പ് കലക്കി അതില്‍ 50 മില്ലി ലിറ്റര്‍ വേപ്പെണ്ണ അല്ലെങ്കില്‍ ആവണക്കെണ്ണ ചേര്‍ത്തിളക്കി 20 ഗ്രാം വെളുത്തുള്ള ചതച്ച നീര് ചേര്‍ത്തിളക്കി സ്േ്രപ ചെയ്യുക. പെരുവല സത്ത് അല്ലെങ്കില്‍ കിരിയാത്ത സത്ത് അഞ്ച് ശതമാനം വീര്യത്തില്‍ സ്‌പ്രേ ചെയ്യുക.

Leave a Comment