പാലിൽ അടങ്ങിയ മായം അത്ര നിസ്സാരമല്ല.. പാൽ ഉത്പന്നങ്ങളിലെ മെലാമിന്‍ എങ്ങിനെ കണ്ടെത്താം.. അറിയുക ഈ വിലപ്പെട്ട അറിവ്

പ്ലാസ്റ്റിക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ‘മെലാമിന്‍’ എന്ന രാസവസ്തു കണ്ടെത്തിയതിനെ തുടർന്ന് ചൈനയില്‍  നിന്നുള്ള പാലും,  പാല്‍ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയിരിക്കുകയാണ്. മെലാമിന്‍ അടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഭക്ഷിച്ച ആറ് കുട്ടികളാണ് അന്ന് മരിച്ചത്. കൂടാതെ 50,000 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഈ സംഭവമാണ് ഇന്ത്യയില്‍ ഇവ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. വലിയ ഭക്ഷ്യ സുരക്ഷാ വീഴചയായാണ് ലോകാരോഗ്യ സംഘടന പോലും അന്ന് ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

2008ലാണ് ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നിര്‍ദേശപ്രകാരം ചൈനയില്‍ നിന്നുള്ള പാലും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് ഈ വിലക്ക് വീണ്ടും നീട്ടുകയായിരുന്നു.

പ്ലാസ്റ്റിക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെളള നിറത്തിലുളള പൊടിയാണ് ‘മെലാമിന്‍’ എന്ന രാസവസ്തു. 1830ലാണ് ഗവേഷകര്‍ ഇവയെ കണ്ടെത്തുന്നത്. തറയില്‍ ഇടുന്ന ടൈല്‍സ്, വെളളബോഡ്, അടുക്കള വസ്തുക്കള്‍ തുടങ്ങിയവ നിര്‍മ്മിക്കാനാണ് മെലാമിന്‍ ഉപയോഗിക്കുന്നത്.

മെലാമിന്‍ ശരീരത്തിനുളളില്‍ പ്രവേശിക്കുമ്പോള്‍ ഇത് വൃക്കയില്‍ കല്ലുണ്ടാകാനും വൃക്കയില്‍ അണുബാധ ഉണ്ടാകാനും വൃക്ക തകരാറിലാകാനും സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടുകളും ലോകാരോഗ്യ സംഘടനയും സൂചിപ്പിക്കുന്നത്.

മെലാമിന്‍ വൃക്കയെ ആണ് ബാധിക്കുന്നത്.  മൂത്രത്തില്‍ രക്തം കാണപ്പെടാം, മൂത്രം വരാതിരിക്കുക, വൃക്കയില്‍ ഉണ്ടാകുന്ന അണുബാധ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഇവയാണ് പ്രധാന ലക്ഷങ്ങള്‍.

പാലില്‍ മെലാമിന്‍റെ അംശം കണ്ടെത്താന്‍ വളരെ എളുപ്പമാണെന്നാണ് ബംഗ്ലൂരിലെ ഇന്‍റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ പറയുന്നത്. ഇതിനായി ഇവര്‍ ഒരു ഉപകരണവും കണ്ടെത്തി.  റൂം താപനിലയില്‍ പാലിന്‍റെ നിറം സെക്കന്‍റുകള്‍ക്കുളളില്‍ മാറിയാല്‍ അതില്‍ മെലാമിനിന്‍റെ സാന്നിധ്യം ഉറപ്പാക്കാമെന്നാണ്  ഇന്‍റ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസ്ക്സിലെ ഗവേഷകര്‍ പറയുന്നത്.

പാലില്‍ ചേര്‍ക്കുന്ന മായങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട് …

പാലിന്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടെത്താന്‍ ഒരു തുള്ളി പാല്‍ മിനുസമുള്ള പ്രതലത്തില്‍ ഒഴിക്കുക. ശുദ്ധമായ പാല്‍ താഴോട്ട് സാവധാനം മാത്രമേ ഒഴുകൂ. മാത്രമല്ല, പാല്‍ ഒഴുകിയ സ്ഥാനത്ത് വെള്ള വര അവശേഷിക്കുകയും ചെയ്യും. എന്നാല്‍, വെള്ളം ചേര്‍ത്ത പാലാണെങ്കില്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര അവശേഷിക്കുകയും ചെയ്യില്ല.

കൃത്രിമ പാല്‍ കണ്ടുപിടിക്കാന്‍, പാല്‍ വിരലുകള്‍ക്കിടയില്‍ വച്ച്‌ നോക്കിയാല്‍ സോപ്പിന്റെ വഴുവഴുപ്പ് കാണും. കൂടാതെ മായം ചേര്‍ത്ത പാല്‍ തിളപ്പിച്ചാല്‍ മഞ്ഞനിറമാകും. പാലില്‍ സോപ്പ് ചേര്‍ത്തുണ്ടോ എന്നറിയാന്‍, 5 – 10 മില്ലിലിറ്റര്‍ പാലില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത് കലുക്കിനോക്കിയാല്‍ മതി. പത വരുന്നുണ്ടെങ്കില്‍ അതില്‍ സോപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്.

Leave a Comment