ഭക്ഷണം കഴിക്കുന്നത് വലിയ മാറ്റം വരുത്താതെ ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്നത് ഡയറ്റ് തന്നെയാണ്. തടി കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകളാണ് ഇന്നുള്ളത്. ക്യത്യമായി ഡയറ്റ് ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. രണ്ട് ദിവസം ഡയറ്റ് ചെയ്ത ശേഷം മൂന്നാമത്തെ ദിവസം വലിച്ച് വാരി ആഹാരം കഴിക്കുന്ന ശീലം ചിലർക്കുണ്ട്. അത് ശരീരഭാരം കൂട്ടുകയേയുള്ളൂവെന്നത് പലർക്കും അറിയില്ല. കൃത്യമായ ഡയറ്റില്ലാതെ ശരീരഭാരം എങ്ങിനെ കുറക്കാം. ചില ശീലങ്ങൾ ഒന്ന് മാറ്റിയാൽ മാത്രം മതി.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന്  ന്യൂട്രീഷനിസ്റ്റ് സന്ധ്യാ പറയുന്നു. വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കാനും സ​ഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും.

ഇത്രയും നാൾ മധുരം ചേർത്തല്ലേ നിങ്ങൾ ചായ കുടിച്ചിരുന്നത്. ശരീരഭാരം കുറയ്ക്കാൻ‌ ആ​ഗ്രഹിക്കുന്നുവെങ്കിൽ മധുരം നിർബന്ധമായും ഒഴിവാക്കുക. ചായയിൽ മധുരം ചേർക്കുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഡാൽ, മുട്ട, പനീർ, സോയ പോലുള്ള ഭക്ഷണങ്ങൾ പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും.

ദിവസവും 45 മിനിറ്റ് നടക്കാൻ നിങ്ങൾ സമയം മാറ്റിവയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അൽപമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെയും വെെകിട്ടും നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നും യൂണിവേഴ്സിറ്റി ഓഫ് ഒടാഗോയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. അൽപമൊന്ന് നടന്ന ശേഷം ഉറങ്ങാൻ പോവുന്നത് ദഹനത്തിനും ​ഗുണം ചെയ്യും. പെട്ടെന്ന് ഉറക്കം വരാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഫെെബർ ഭക്ഷണങ്ങൾ. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. നിലക്കടല, നടസ്( പിസ്ത, അണ്ടിപരിപ്പ്, ബദാം), ഓട്സ്, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ഫെെബർ ഭക്ഷണങ്ങൾക്ക് ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ദിവസവും ശരീരത്തിൽ 30 ​ഗ്രാം ഫെെബർ എത്തേണ്ടത് അത്യാവശ്യമാണ്. വിശപ്പ് കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് ന്യൂസിലാന്റിലെ ഒട്ടാഗോ സർവകലാശാലയിലെ ​​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഭക്ഷണങ്ങൾ എപ്പോഴും ചവച്ചരച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.  20-30 മിനിറ്റ് ചവച്ചരച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല  വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനും സഹായിക്കും.

ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഭക്ഷണത്തിന്റെ രുചി മനസിലാക്കാനും, ആവശ്യത്തിനുള്ള ഭക്ഷണം പതിവായി കഴിക്കാനുമാകും. ഓരോ നേരവും ആഹാരം ചവച്ചരച്ച് കഴിക്കുന്നതു കൊണ്ട് ഉന്മേഷം വര്‍ധിക്കും. നന്നായി ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനം സുഗമമാകുന്നു.

Leave a Comment