ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്ന അനുസിത്താര പുത്തൻ വിശേഷവുമയി ആരാധകർക്ക് മുൻപിൽ. ആവേശത്തിൽ ആരാധകർ..!!

2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ് ഫുക്രി രാമന്റെ ഏദൻ തോട്ടം അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ മലയാളത്തിൽ ലീഡിങ് നായികമാരുടെ നിരയിൽ അനു സിത്താരയും ഉണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഈ വയനാടൻ പെൺകുട്ടി.

2015 ൽ ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെ വിവാഹം ചെയ്തു. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു 5 വർഷങ്ങൾക്ക് ശേഷവും ഏറ്റവും പിന്തുണയോടെ അനുവിനൊപ്പം ഉള്ളത് വിഷ്ണു തന്നെയാണ്. തന്നെ ഏറെ സപ്പോർട്ട് ചെയ്തിരിക്കുന്നത് വിഷ്ണുവാണെന്നു അനു എപ്പോഴും പറയുന്നു. വിഷ്ണുവിനെക്കുറിച്ചു പറയുമ്പോൾ അനുവിന് ആയിരം വാക്കുകൾ ആണ്. എന്തായാലും സിനിമ ലോകത്ത് നല്ലൊരു മാതൃക ദമ്പതികൾ ആണ് അനുവും വിഷ്ണുവും. വിഷ്ണു നല്ലൊരു ഫോട്ടോ ഗ്രാഫർ കൂടിയാണ്.

ഇപ്പോഴതാ ലോക്ക് ഡൌൺ കാലത്തിൽ ഒരു സന്തോഷ വാർത്തയും ആയി എത്തിയിരിക്കുകയാണ് അനുസിത്താര.

അഭിനയലോകത്തിൽ തിളങ്ങി നിൽക്കുമ്പോഴും താരം സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും നിറ സാന്നിധ്യം ആയി മാറിയ അനു സിത്താര ഇപ്പോൾ യൂട്യൂബിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. തന്റെ പുതിയ ചാനൽ വഴി വയനാട് ഉള്ള കലാകാരന്മാരുടെ അവരുടെ കഴിവുകളെ പുറത്തു കൊണ്ട് വരും എന്നും അതിനൊപ്പം തന്നെ വയനാടിന്റെ പ്രകൃതി സൗന്ദര്യവും ചാനൽ വഴി കാണിക്കും എന്നും അനുസിത്താര പറയുന്നു. എല്ലവരും സപ്പോർട്ട് ചെയ്യണം. Subscribe ചെയ്യൂ ഈ ചാനൽ

Leave a Comment