ലോക് ഡൗണിന് ശേഷമുള്ള കേരളത്തിലെ ജില്ലകളുടെ സോണുകൾ സ്ഥിരീകരിച്ചു. രണ്ടു ജില്ലകൾ ഗ്രീൻ സോണിൽ.. കൂടുതൽ വിവരങ്ങൾ..

കോവിഡ്​ വ്യാപനത്തിൻെറ തോതനുസരിച്ച്​ കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ചു. കേരളത്തിൽ കണ്ണൂരും കോട്ടയവും റെഡ്​ സോണിലും വയനാടു​ം എറണാകുളവും ഗ്രീൻസോണിലും ഉൾപ്പെട്ടു. കാസർകോട്​, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂർ, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത്​ ജില്ലകൾ ഓറഞ്ച്​ സോണിലാണ്​. 

രാജ്യത്ത്​ 130 ജില്ലകളാണ്​ റെഡ്​ സോണിൽ. 284 ജില്ലകൾ ഓറഞ്ച്​ സോണിലാണ്​. 319 ജില്ലകൾ ഗ്രീൻസോണിൽ ഇടംപിടിച്ചു. ഡൽഹിയിലെ മുഴുവൻ ജില്ലകളും റെഡ്​ സോണിലാണ്​.

അതേസമയം ഓറഞ്ച്​ സോണുകളുടെ എണ്ണത്തിൽ വർധനയുണ്ട്​.​ നേരത്തേ 207 ജില്ലകൾ ഓറഞ്ച്​ സോണിലുണ്ടായിരുന്നത്​ 284 ആയി​ ഉയർന്നു​. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാർക്കയച്ച കത്തിലാണ്​ ഇക്കാര്യങ്ങൾ അറിയിച്ചത്​

15 ദിവസംകൊണ്ട്​ റെഡ്​ സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്​. ഏപ്രിൽ 15ന്​ 170 റെഡ്​ സോണുകളുണ്ടായിരുന്നിടത്ത്​ ഏപ്രിൽ 30ന്​ 130 ആയി കുറഞ്ഞിട്ടുണ്ട്​. കോവിഡ് കേസുകൾ ഒന്നു പോലും റിപ്പോർട്ട്​ ചെയ്യപ്പെടാത്ത ഗ്രീൻ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട്​ 356ൽ നിന്ന്​ 319 ആയി കുറയുകയാണുണ്ടായത്​. കുറഞ്ഞ തോതിലാ​ണെങ്കിലും വൈറസ്​ വ്യാപനം നടക്കുന്നുവെന്നാണ് ഈ​ കണക്കുകൾ സൂചിപ്പിക്കുന്നത്​. 

പ്രവേശനത്തിനും പുറത്തു കടക്കുന്നതിനും പോയിൻറുകൾ നിശ്ചയിക്കാനും ആരോഗ്യ അടിയന്തര ആവശ്യങ്ങൾക്കും അവശ്യ സാധന സേവനങ്ങൾക്കും മാത്രമായി സഞ്ചാരം നിയന്ത്രിക്കാനും കത്തിൽ നിർദേശമുണ്ട്​.

മെയ്​ മൂന്നിന്​ ശേഷം റെഡ്​ സോണിൽ നിയന്ത്രണങ്ങൾ തുടരുമ്പോൾ ഗ്രീൻ സോണിൽ വലിയ തോതിൽ ഇളവുകൾ നൽകിയേക്കും. ഓറഞ്ച്​ സോണിൽ ഭാഗികമായ ഇളവുകൾ ലഭിച്ചേക്കാം. അതേസമയം റെഡ്,​ ഓറഞ്ച്​ സോണുകളിൽ വൈറസ്​ വ്യാപനം തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Leave a Comment